Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ഇരുപതു വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ റോഡ് നികുതി കുത്തനെ വര്‍ധിച്ചേക്കും
reporter

ലണ്ടന്‍: യുകെയില്‍ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ റോഡ് നികുതി കുത്തനെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2001 ന് മുന്‍പ് റെജിസ്റ്റര്‍ ചെയ്ത പഴയ പെട്രോള്‍, ഡീസല്‍ കാറുകളുടെ നികുതിയാണ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ ഇരിക്കുന്നത്. ഏപ്രില്‍ മുതല്‍ കാര്‍ ടാക്‌സ് എന്ന് പരക്കെ അറിയപ്പെടുന്ന വെഹിക്കിള്‍ എക്‌സിസ് ഡ്യുട്ടി വന്‍ തോതില്‍ വര്‍ദ്ധിക്കുമെന്ന് ടാക്‌സ് നേറ്റീവ്‌സ് വക്താവ് ആന്‍ഡി വുഡും സ്ഥിരീകരിച്ചു. 2001 മാര്‍ച്ച് ഒന്നിന് മുന്‍പ് റെജിസ്റ്റര്‍ ചെയ്ത കാറുകളുടെ നികുതി ഘടനയിലാണ് കാര്യമായ മാറ്റം ഉണ്ടാവുക. പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവിന് പകരമായി എഞ്ചിന്റെ വലിപ്പം മാത്രമായിരിക്കും നികുതി നിശ്ചയിക്കാന്‍ പരിഗണിക്കുക എന്നും അദ്ദേഹം പറയുന്നു. 1.5 ലിറ്ററിന് താഴെയുള്ള എഞ്ചിനുകള്‍ (പ്രത്യേകിച്ചും 1549 സി സി ക്ക് മുകളില്‍ അല്ലാത്തവ) ക്ക് 200 പൗണ്ടിന്റെ വാര്‍ഷിക നികുതി വരും. വലിയ എഞ്ചിനുകള്‍ക്ക് ഇത് 325 പൗണ്ട് ആയിരിക്കും.

പഴയ വാഹനങ്ങളുടെ നികുതി നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ എഞ്ചിന്‍ സ്‌പെസിഫിക്കേഷനുകളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ നിരക്കുകളാണ് ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കാന്‍ ഇരിക്കുന്നത്. നിലവിലെ നികുതിയുടെ കാലാവധി തെരുന്നതിന് 2 മാസം മുന്‍പ് വരെ നിങ്ങള്‍ക്ക് അത് പുതുക്കാന്‍ കഴിയും. ഇതിനായി നിങ്ങളുടെ വി എസ് സി റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡി വി എല്‍ എ ക്ക് അയച്ചു നല്‍കണം. അതിനോടൊപ്പം എന്തുകൊണ്ടാണ് നിങ്ങള്‍ ടാക്‌സ് മുന്‍കൂട്ടി പുതുക്കാന്‍ തീരുമാനിച്ചത് എന്ന് വിശദീകരിക്കുന്ന ഒരു കത്ത് കൂടി നല്‍കേണ്ടതുണ്ട്. അതിനോടൊപ്പം വെഹിക്കിള്‍ ടാക്‌സിനുള്ള അപേക്ഷ (വി 10) യോ അല്ലെങ്കില്‍ ഹെവി ഗുഡ്‌സ് വെഹിക്കിളിനുള്ള ടാക്‌സ് അപേക്ഷ (വി 85) യോ നല്‍കുകയും വേണം. അതുപോലെ സാധുതയുള്ള എം ഒ ടി സര്‍ട്ടിഫിക്കറ്റ് കോപ്പിയും നല്‍കണം. ഗുഡ്‌സ് വെഹിക്കിള്‍ ആണെങ്കില്‍ ഗുഡ്‌സ് വെഹിക്കിള്‍ ടെസ്റ്റിംഗ് (ജി വി ടി) സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും അപേക്ഷക്കൊപ്പം നല്‍കണം. അതോടൊപ്പം നികുതി തുക ചെക്ക് ആയോ ബാങ്കേഴ്‌സ് ഡ്രാഫ്റ്റ് ആയോ പോസ്റ്റല്‍ ഓര്‍ഡര്‍ ആയോ അയയ്ക്കാം.

 
Other News in this category

 
 




 
Close Window