Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
വെയ്ല്‍സിലെ ന്യൂ ടൗണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അജോ ജോസഫ് കുഴഞ്ഞു വീണു മരിച്ചു: വേര്‍പാട് 41-ാം വയസ്സില്‍
Text By: Team ukmalayalampathram
യുകെയിലെ മലയാളികള്‍ക്കു സുപരിചിതനായ ഫോട്ടോഗ്രാഫര്‍ അജോ ജോസഫ് (41) അന്തരിച്ചു.
കോട്ടയം ഉഴവൂര്‍ സ്വദേശിയാണ് അജോ. പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണു മരണ കാരണം. വെയ്ല്‍സിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായ ന്യൂ ടൗണില്‍ ആയിരുന്നു അജോ താമസിച്ചിരുന്നത്. നേഴ്‌സിങ് ഏജന്‍സിയുടെ കീഴില്‍ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.


ഉഴവൂരിലെ ആദ്യകാല ഫോട്ടോ സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോ ഉടമ ജോസെഫിന്റെ മകനാണ് അജോ. ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ അജോ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു . അവിടെയെത്തി ഏറെക്കാലം അജോ സ്റുഡിയോയോയുടെ മേല്‍നോട്ടത്തിലും സജീവമായി. കോവിഡിന് ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായ ബിസിനസ് ശോഷണം അജോയെയും പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും യുകെയിലേക്ക് വരാന്‍ വിസ സംഘടിപ്പിച്ചു അടുത്തകാലത്ത് അജോ വീണ്ടും യുകെ മലയാളി ആയത്. അജോയുടെ ഉറ്റവര്‍ ഒക്കെയും നാട്ടില്‍ ആയതിനാല്‍ ഉഴവൂര്‍ക്കാരായ നാട്ടുകാര്‍ ഇപ്പോള്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.
 
Other News in this category

 
 




 
Close Window