Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
സ്ത്രീകളുടെ കണ്‍വെട്ടത്ത് പോലും കാണരുതെന്ന് യുവാവിനോട് യുകെ കോടതി
reporter

ലണ്ടന്‍: ലണ്ടന്‍: അനുചിതമായ പെരുമാറ്റം കൊണ്ട് ആളുകളെ പല സ്ഥലങ്ങളില്‍ നിന്നും വിലക്കിയതായിട്ടുള്ള അനേകം വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. അതുപോലെ, ഒരു യുവാവിനെ വാഹനങ്ങളില്‍ സ്ത്രീകളുടെ കണ്‍വെട്ടത്ത് പോലും ചെല്ലരുത് എന്ന് വിലക്കിയിരിക്കുകയാണ് കോടതി. യുകെയിലെ ബര്‍മിംഗ്ഹാം സിറ്റിയില്‍ താമസിക്കുന്ന 34 -കാരനായ ക്രിസ്റ്റപ്‌സ് ബെര്‍സിന്‍സിനെയാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുകളില്‍ സ്ത്രീകളുടെ അടുത്ത് ചെല്ലുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിസ്റ്റപ്‌സ് ട്രെയിനില്‍ വച്ച് ഒരു സ്ത്രീയോട് ലൈംഗികാതിക്രമം കാണിച്ചു. ഇതിന് പിന്നാലെയാണ് ഇയാളെ പബ്ലിക്ക് വാഹനങ്ങളില്‍ സ്ത്രീകളുടെ അടുത്ത് ചെല്ലുന്നതില്‍ നിന്നും കോടതി വിലക്കിയിരിക്കുന്നത്. സ്ത്രീകളോട് ലൈംഗികാതിക്രമം കാണിക്കുന്ന കുറ്റവാളികളുടെ രജിസ്റ്ററില്‍ ഇയാളുടെ പേര് ചേര്‍ത്തിട്ടുമുണ്ട്. അടുത്ത ഏഴ് വര്‍ഷം ആ രജിസ്റ്ററില്‍ ഇയാളുടെ പേര് കാണും. ഒപ്പം, 31,000 രൂപ പിഴയടക്കാനും വിധിയില്‍ പറയുന്നു.

ട്രെയിനില്‍ വച്ച് ഇയാള്‍ ഒരു സ്ത്രീയുടെ അടുത്ത് ചെന്നിരിക്കുകയും അവരോട് മോശമായി പെരുമാറുകയും അശ്ലീല കമന്റുകള്‍ പറയുകയുമായിരുന്നു. ബര്‍മിംഗ്ഹാമില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യുകയായിരുന്നു ആ സമയത്ത് ഇയാള്‍. സ്ത്രീ ആദ്യം ഹെഡ്‌സെറ്റ് വച്ച് അതിലേക്ക് ശ്രദ്ധിച്ച് ഇയാളെ അവഗണിക്കാന്‍ ശ്രമിച്ചു. എന്നാല്‍, വീണ്ടും വീണ്ടും ഇയാള്‍ അതിക്രമം തുടരുകയായിരുന്നു. ഒടുവില്‍ ഇയാള്‍ ടോയ്‌ലെറ്റിലേക്ക് പോയ സമയം നോക്കി സ്ത്രീ അവിടെ നിന്നും എഴുന്നേല്‍ക്കുകയും ട്രെയിനിലെ ജീവനക്കാരന്റെ അടുത്ത് പരാതി പറയുകയും ചെയ്തു. അയാള്‍ നേരെ പൊലീസിലും വിവരമറിയിച്ചു. അങ്ങനെ ക്രിസ്റ്റപസിനെ പിടികൂടി. കോടതിയില്‍ ഇയാള്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടു. അങ്ങനെ, ഇയാളെ ഏഴ് മാസം തടവിന് വിധിച്ചു. അതിന് പുറമേയാണ് ഇയാളെ സ്ത്രീകളുടെ അടുത്ത് ചെല്ലുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window