Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ലക്ഷത്തിലേറെ ആളുകള്‍ രോഗമാണെന്നു നുണ പറഞ്ഞ് സിക്ക് ലീവ് എടുത്ത് വീട്ടിലിരിക്കുന്നു: കണക്ക് പുറത്തു വിട്ടത് എന്‍എസ്ഒ
Text By: Team ukmalayalampathram
സിക്ക് ലീവ് എടുത്തു വീട്ടിലിരിക്കുന്നവരുടെ എണ്ണം ലക്ഷം കടക്കുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകളില്‍ 16000 പേരുടെ വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. സാമ്പത്തികമായി ആക്ടീവല്ലാത്ത, 16 മുതല്‍ 64 വയസ് വരെയുള്ള 30.1 ശതമാനം പേരാണ് ദീര്‍ഘകാല രോഗങ്ങളുടെ പേരില്‍ തൊഴില്‍ രംഗത്ത് നിന്നും മറഞ്ഞിരിക്കുന്നത്.

യുവാക്കള്‍ ദീര്‍ഘകാല രോഗത്തിന്റെ പേരില്‍ തൊഴിലിന് പോകാതിരിക്കുന്നത് ഇവരുടെ കരിയറുകളെ തന്നെ അപകടത്തിലാക്കുന്നതായി ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി. '1990-കള്‍ക്ക് ശേഷം അനാരോഗ്യത്തിന്റെ പേരില്‍ സാമ്പത്തികമായി ആക്ടീവല്ലാത്ത ആളുകളുടെ എണ്ണം കുതിച്ചുയരുന്ന ഘട്ടത്തിലാണ് ബ്രിട്ടന്‍ ഇപ്പോഴുള്ളത്', റെസൊലൂഷന്‍ ഫൗണ്ടേഷന്‍ ഇക്കണോമിസ്റ്റ് ചാര്‍ലി മക്കര്‍ഡി പറഞ്ഞു.

യുവജനങ്ങള്‍ക്കും, പ്രായമായവര്‍ക്കും ഇടയിലാണ് ഈ വര്‍ദ്ധന പ്രത്യേകിച്ച് കാണുന്നത്. യുവാക്കള്‍ക്കിടയില്‍ മോശം മാനസികാരോഗ്യമാണ് പ്രശ്നമായി പറയുന്നത്.
 
Other News in this category

 
 




 
Close Window