Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ നീലക്കുറിഞ്ഞി പൂത്തു, അപൂര്‍വ കാഴ്ച കാണാന്‍ വന്‍ ജനത്തിരക്ക്
reporter

ലണ്ടന്‍: അപൂര്‍വമായി പൂക്കുന്ന ചെടികളെക്കുറിച്ച് കേട്ടിട്ടില്ലേ? പൂവിടുന്നതില്‍ മാത്രമല്ല, രൂപത്തിലും മറ്റ് ചെടികളില്‍ നിന്നും വേറിട്ട് നിന്ന് അപൂര്‍വത സൃഷ്ടിക്കുന്ന ഒരു ചെടിയുണ്ട്, ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയില്‍ കാണപ്പെടുന്ന പുയ ആല്‍പെട്രിസ് എന്ന ചെടിയാണ് ഇത്. രൂപത്തിലെ വ്യത്യസ്തതകൊണ്ട് തന്നെ ഈ ചെടി 'അന്യ?ഗ്രഹ ചെടി'യെന്നും അറിയപ്പെടാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചെടി പൂവിട്ടിരിക്കുകയാണ്. ഈ അപൂര്‍വ കാഴ്ച കാണാന്‍ ബ്രിട്ടനിലിപ്പോള്‍ വന്‍ തിരക്കാണ്. ബ്രിട്ടനിലെ ബര്‍മിങ്ങാം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍നിലെ പുയ ആന്‍ഡിസ് ചെടിയാണ് ഇപ്പോള്‍ പുഷ്പിച്ചിരിക്കുന്നത്. പത്തുവര്‍ഷത്തിലേറെ സമയമെടുത്താണ് ഈ ചെടികള്‍ പുഷ്പിക്കുന്നത്. പക്ഷെ, പുഷ്പിച്ചുകഴിഞ്ഞാല്‍ അത്ര അധികനാളുകളൊന്നും നമുക്ക് വേണ്ടി കാത്തിരിക്കുകയുമില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊഴിഞ്ഞു പോകും. അതിനാല്‍ പൂവിട്ട പുയ ആല്‍പെട്രിസ് ചെടി കാണേണ്ടവര്‍ എത്രയും വേഗത്തില്‍ തന്നെ ഗാര്‍ഡനില്‍ എത്തണമെന്ന അധികൃതരുടെ അറിയിപ്പ് ലഭിച്ചതോടെയാണ് ഈ അപൂര്‍വ കാഴ്ച്ചയ്ക്ക് സാക്ഷികളാകാന്‍ ആളുകള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്.

പുഷ്പവസന്തം തീരുന്നതിനു മുന്‍പ് കൃത്രിമമായി പൂവില്‍ പരാഗണം നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉദ്യാന അധികൃതര്‍. സാധാരണയായി ചിലെയില്‍ ഹമ്മിങ്ബേഡ് പക്ഷികളാണ് ഈ ചെടിയില്‍ പരാഗണം നടത്തുന്നത്. എന്നാല്‍ ഉദ്യാനത്തില്‍ അതിനുള്ള സാധ്യത കുറവായതിനാലാണ് അധികൃതര്‍ കൃത്രിമമായി പരാ?ഗണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സഫയര്‍ ടവര്‍ ചെടി എന്നും ഈ ചെടി അറിയപ്പെടാറുണ്ട്. 1833 -ല്‍ എഡ്വേര്‍ഡ് ഫ്രീഡ്റിക് പോപ്പിങ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഈ ചെടിയെപ്പറ്റി തന്റെ ഫ്രാഗ്മെന്റം സിനോപ്സിയോസ് പ്ലാന്റാരം ഫനീറോഗാമും എന്ന പുസ്തകത്തില്‍ ആദ്യമായി പരാമര്‍ശിച്ചത്. ഒരു തവണ പുഷ്പിച്ചതിനു ശേഷം നശിച്ചുപോകുന്ന മോണോകാര്‍പിക് വിഭാഗത്തില്‍ പെടുന്നതാണ് ഈ ചെടി. പ്രധാനമായും അലങ്കാര ആവശ്യങ്ങള്‍ക്കായാണ് ഈ ചെടി ഉപയോ?ഗിക്കുന്നത്.

 
Other News in this category

 
 




 
Close Window