Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ കണ്ണിന് പരുക്ക് പറ്റിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
reporter

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സ്വീകരിക്കുന്നതിനിടെ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്നാണ് മൊഴി.

സിപിഎമ്മിനെതിരെ പ്രസം?ഗിക്കുമ്പോള്‍ മനഃപൂര്‍വം ആക്രമിക്കുകയായിരുന്നു എന്നാണ് നേരത്തെ കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ 20ന് കുണ്ടറ മുളവനയില്‍ നടന്ന പ്രചാരണത്തിനിടെയാണ് മൂര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്നാണ് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window