സ്വന്തം നാട്ടിലെ ആണ്‍പിള്ളേര്‍ക്ക് പെണ്ണുതേടി ജില്ലാ പഞ്ചായത്തംഗം മുന്നിട്ടിറങ്ങി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ജനപ്രതിനിധി ആര്‍ റിയാസാണ് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.
'എന്റെ നാട്ടിലെ ആണ്‍ പിള്ളേര്‍ക്ക് പെണ്ണുണ്ടോ?' എന്ന പോസ്റ്റ് ചുരുങ്ങിയ സമയംകൊണ്ട് അഞ്ചരലക്ഷത്തിലധികം പേരാണ് കണ്ടത്. ഒട്ടേറെ പേര്‍ വിവിധ ഗ്രൂപ്പുകളില്‍ പങ്കുവക്കുക കൂടി ചെയ്തതോടെ വിവാഹാലോചനകളുടെ പ്രവാഹമാണ്. വിവിധ കാരണങ്ങളാല്‍ ഒട്ടേറെ ചെറുപ്പക്കാര്‍ വിവാഹം ചെയ്യാതെ കഴിയുന്നതായും ഇവരില്‍ ഭൂരിഭാഗവും തൊഴിലാളികളാണെന്നുമാണ് റിയാസ് പറയുന്നത്. വിവാഹം കഴിയാത്ത അന്‍പതോളം പേരില്‍ ആദ്യത്തെ മൂന്നുപേരുടെ വിവരങ്ങള്‍ റിയാസ് ഫേസ്ബുക്കില്‍ പങ്കുവക്കുകയും ചെയ്തു.
വിവാഹപ്രായമെത്തിയിട്ടും ആണ്‍മക്കളുടെ വിവാഹം നടക്കുന്നില്ല എന്ന് ഡിവിഷനിലെ ഒട്ടേറെ അമ്മമാര്‍ പരാതിയുമായി എത്തിയപ്പോഴാണ് ജില്ലാ പഞ്ചായത്തംഗവും ഇക്കാര്യം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് നിന്ന് നടത്തിയ അന്വേഷണത്തില്‍ 30 വയസുകഴിഞ്ഞ അന്‍പതോളം ചെറുപ്പക്കാര്‍ യോജിച്ച പങ്കാളികള്‍ക്കായി കാത്തിരിക്കുകയാണെന്ന് മനസിലാക്കിയ. ഇതോടെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് അദ്ദേഹം പങ്കുവക്കുകയായിരുന്നു. |