ലണ്ടന്‍: ബ്രിട്ടനില്‍ പുതുവത്സരാഘോഷത്തിന് തടസമായി മോശം കാലാവസ്ഥ. രാജ്യമെങ്ങും പ്രത്യേകിച്ച് സ്‌കോട്ട്‌ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. കനത്ത് കാറ്റും മഴയും മൂടല്‍ മഞ്ഞും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുര്‍ന്ന് എഡിന്‍ബറോയിലേത് ഉള്‍പ്പെടെ പല പുതുവത്സരാഘോഷ പരിപാടികളും റദ്ദാക്കി. പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ പൊതു ആഘോഷപരിപാടികള്‍ ഒതുങ്ങും. ഏകദേശം 30,000 പേര്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടിയാണ് എഡിന്‍ബറോയിലേത്.
ബ്രാക്ക്പൂള്‍ സീസൈഡ് ഫയര്‍വര്‍ക്കാണ് റദ്ദാക്കിയ മറ്റൊരു പ്രധാന പുതുവത്സര ആഘോഷം. ലണ്ടനിലെ ആഘോഷപരിപാടികള്‍ക്ക് ഇതുവരെ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും കാലാവസ്ഥാപ്രവചനവും സുരക്ഷാ മുന്നറിയിപ്പുകളും പരിഗണിച്ച് ആഘോഷങ്ങളില്‍ മാറ്റമുണ്ടാകാമെന്നാണ് മേയറുടെ ഓഫിസ് അറിയിക്കുന്നത്. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെ പല സ്ഥലങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. മോശം കാലാവസ്ഥ റോഡ്, റെയില്‍ വ്യോമ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞുമൂലം നിരവധി വിമാനസര്‍വീസുകളാണ് ഗാട്ട്വിക്ക്, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌ഗോ, കാഡിഫ് വിമാനത്താവളങ്ങളില്‍നിന്നും കഴിഞ്ഞദിവസം റദ്ദാക്കിയത്.