ലണ്ടന്‍: പുതിയ സ്ഥലങ്ങളും കാഴ്ചകളും നമ്മുടെ മുന്നില്‍ ചിലപ്പോഴൊക്കെ എത്തിച്ചു തരുന്നത് സെലബ്രിറ്റികളാണ്. ലോകത്തിന്റെ പല കോണുകളിലെയും കൗതുകം നിറഞ്ഞ, അത്ഭുത കാഴ്ചയൊരുക്കുന്ന ഇടങ്ങള്‍ അതിമനോഹരങ്ങളായ ചിത്രങ്ങളായും വീഡിയോകളായും നമ്മള്‍ കാണുന്നത് ചലച്ചിത്രതാരങ്ങളുടെയും സ്‌പോട്ട് താരങ്ങളുടെയും ഒക്കെ യാത്രകളില്‍ നിന്നാണ്. ചിലയിടങ്ങള്‍ക്ക് ഇത്രയും ഭംഗിയുണ്ടെന്ന് മനസ്സിലാകുന്നത് പോലും ഇത്തരം ഫോട്ടോകളില്‍ നിന്നാണ്.
ബോളിവുഡ് താരങ്ങള്‍ 2024 ല്‍ ഏറ്റവും കൂടുതല്‍ പോയ ഇടങ്ങളിലൊന്നാം സ്ഥാനം ലണ്ടന്‍ ആണ് നേടിയത്. ആഢംബരത്തിനും സ്‌റ്റൈലിനും ഫാഷനുമെല്ലാം ഒരുപോലെ പേരുകേട്ടിരിക്കുന്ന ഇവിടം പ്രിയപ്പെട്ട ഇടമായില്ലെങ്കിലേ അത്ഭുതമുള്ളൂ. ലോകോത്തര ഫാഷന്‍ സ്റ്റോറുകളുടെ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളും ഇവിടെയുണ്ട്. സോനം കപൂര്‍, രിയാ കപൂര്‍, പരിനീതി ചോപ്ര തുടങ്ങിപല താരങ്ങളും ലണ്ടനില്‍ ഈ വര്‍ഷം എത്തിയിട്ടുണ്ട്. നൈറ്റ് ലൈഫിനും ഏറെ പേരുകേട്ട നഗരമാണ്. പാരീസ്, മാലദ്വീപ്, ന്യൂയോര്‍ക്ക് സിറ്റി,, ഗോവ, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, കശ്മീര്‍, ഇറ്റലി എന്നിവയും പട്ടികയില്‍ ഇടംപിടിച്ചു. ദൈവത്തിന്റെ സ്വന്തം നാടായകേരളം ബോളിവുഡ് താരങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടമാണ്. സമാധാനത്തില്‍ വന്ന് പച്ചപ്പും കായലും കടലും കാടും ഒക്കെ കണ്ട് മടങ്ങാന്‍ സാധിക്കുന്ന ഇവിടെ വന്നിട്ടില്ലാത്ത സെലബ്രിറ്റികള്‍ കാണിസ്സ. 2024 ല്‍ കേരളം സന്ദര്‍ശിച്ച പ്രധാന ബോളിവുഡ് താരം സാറാ അലി ഖാന്‍ ആണ്.