ലണ്ടന്‍: യുകെയിലെ പല ഭാഗങ്ങളിലും താപനില മൈനസ് 18 നു താഴെയെത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ സ്‌കോട്ലന്‍ഡിലെ ഒരു ഗ്രാമത്തില്‍ മൈനസ് 18.9 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 15 വര്‍ഷത്തിന് ശേഷമുള്ള യുകെയിലെ ഏറ്റവും തണുപ്പേറിയ രാത്രിയാണ് കടന്നുപോയത്. റെഡ് റെയില്‍ വ്യോമ ഗതാഗതങ്ങളെ സാരമായി ബാധിക്കുകയാണ് മഞ്ഞുവീഴ്ച. ഹൈലാന്‍ഡ്സിലെ ആള്‍ട്ട്നഹാരയില്‍ ശനിയാഴ്ച രാവിലെ മൈനസ് 18 ഡിഗ്രിയിലായിരുന്നു താപനി. 2010 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള രാത്രി. താപനില മൈനസ് 19 ലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണഅ മുന്നറിയിപ്പ്.
യുകെയിലെ ഭൂരിഭാഗം പ്രദേശത്തിലും താപനില പൂജ്യത്തിന് താഴെയാണ്. ശൈത്യകാലം മൂലം ജനങ്ങളും പ്രതിസന്ധിയിലാണ്. വലിയ തോതില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ് പലരും. ആരോഗ്യ മേഖലയും ഇതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ്. ഓരോദിവസവും രോഗികളുടെ എണ്ണം കൂടുന്നതോടെ എന്‍എച്ച്എസ് ശ്വാസം മുട്ടുകയാണ്. ശൈത്യ കാലം തുടരുകയാണ്. തണുപ്പുയരുമെന്നും ഏവരും ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.