ഉച്ചക്ക് 3:30ന് തുടങ്ങിയ പരിപാടികള്‍ രാത്രി 9:30 വരെ നീണ്ടു നിന്നു. സാംസ്‌കാരിക വൈവിധ്യവും സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്വവും ഈ ആഘോഷത്തിലൂടെ പ്രകടമായി. ഹേമയുടെ പ്രസിഡന്റ് ജോജി ഈപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് ഹേമയുടെ പ്രഥമ പ്രസിഡന്റ് കൂടിയായ സാമൂഹിക പ്രവര്‍ത്തകന്‍ ബിന്‍സോ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങ് ഹേമയുടെ എക്സിക്യൂട്ടീവ് മെമ്പര്‍ കൂടിയായ സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോ. നിശാന്ത് ബഷീര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. വിവിധ കലാപരിപാടികളും നൃത്ത-സംഗീത ആലാപനങ്ങളും ആഘോഷത്തിന് ഒരു ഉന്നത നിലയിലേക്ക് മാറ്റി. ഗോകുല്‍ ഹര്‍ഷനും സംഘവും അവതരിപ്പിച്ച തത്സമയ സംഗീത (Live band)പരിപാടി പ്രേക്ഷകരെ ആവേശഭരിതരാക്കി. സാന്താക്ലോസിന്റെ പ്രത്യക്ഷവും സമ്മാന വിതരണവും കുട്ടികള്‍ക്കായി ആഘോഷത്തെ കൂടുതല്‍ ഉത്സവമാക്കി. ഹേമ സെക്രട്ടറി ജിന്‍സ് വരിക്കാനിക്കല്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ സംഘാടകരെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഹേമയുടെ ഈ വിപുലമായ ആഘോഷം മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യത്തിന്റെയും പൈതൃകത്തിന്റെ ശോഭയുടേയും ഉദാഹരണമായി മാറി. പങ്കെടുത്ത എല്ലാവര്‍ക്കും ഹേമ എക്‌സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.