ലണ്ടന്‍: അയര്‍ലന്‍ഡിലെ ഗാലിക് ഫുട്‌ബോള്‍ താരമായ കോണര്‍ ലോഫ്റ്റസിന്റെ (29) കാമുകിയായ റോയിസിന്‍ ക്രയാനെ (28) നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൗണ്ടി മയോയിലെ മോയ് നദിയില്‍ നിന്നാണ് റോയിസിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെടുത്തത്. ക്രോസ്‌മോളിന ഡീല്‍ റോവേഴ്‌സിനു വേണ്ടിയാണ് കോണര്‍ കളിക്കുന്നത്.
ബാലിന്‍ഡറി ക്രോസ്‌മോളിന ഡീല്‍ റോവേഴ്‌സും തമ്മിലുള്ള ഓള്‍-അയര്‍ലന്‍ഡ് ഇന്റര്‍മീഡിയറ്റ് ഫുട്‌ബോള്‍ ഫൈനല്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്നത് റോയിസിന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ചു. ബുധനാഴ്ച കാരിക്കണ്‍-ഷാനണിലെ സെന്റ് മേരീസ് പള്ളിയില്‍ റോയിസിന്റെ ശവസംസ്‌കാരം നടക്കും.