Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
Teens Corner
  Add your Comment comment
മലയാളം സീരിയല്‍ നടി സൈബര്‍ തട്ടിപ്പിന് ഇരയായി: നര്‍ത്തകിയുടെ പേരില്‍ പതിനായിരം രൂപ തട്ടിയെടുത്തെന്നു നടി രഞ്ജനയുടെ പരാതി
Text By: Reporter, ukmalayalampathram
സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് സീരിയല്‍ നടി അഞ്ജിത തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ംര്‍ത്തകി രഞ്ജന ഗൗഹറിന്റെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. അഞ്ജിത പതിനായിരം രൂപയാണ് നഷ്ടമായത്. ഇന്നലെ ഉച്ചക്കാണ് രഞ്ജന ഗൗഹറിന്റെ അക്കൗണ്ടില്‍ നിന്ന് മെസേജ് ലഭിച്ചത്. അക്കൗണ്ടില്‍ നിന്ന് പണം അയക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.

രഞ്ജന ഗൗഹറിനെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്ന് നടി പറയുന്നു. പണം ചോദിച്ചതിലുള്ള ബുദ്ധിമുട്ട് കാരണം ഫണ്‍ എടുക്കാതിരുന്നതെന്നാണ് കരുതിയത്. പിന്നാലെ വാട്‌സ്ആപ്പില്‍ പണം അയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ തേടി മെസേജ് അയച്ചു. ഉടന്‍ ഒരു ?ഗൂ?ഗിള്‍ പേ നമ്പറാണ് അയച്ച് നല്‍കിയത്. തുടര്‍ന്ന് ഈ നമ്പറിലേക്ക് പണം അയച്ച് നല്‍കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴായിരുന്നു സംശയം തോന്നിയത്. പിന്നാലെയാണ് തട്ടിപ്പ് മനസിലായത്.


അടുത്ത ദിവസം പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ പണം തട്ടിയത്. തന്റെയും വാട്സ്ആപ്പ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുത്തിയെന്ന് അഞ്ജിത പറയുന്നു. പിന്നീട് രഞ്ജന വാട്‌സ്ആപ്പ് പരിശോധിച്ചപ്പോഴാണ് തന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നത് മനസിലായത്. തുടര്‍ന്ന് അഞ്ജിതയെ വിളിച്ച് ഇനി പണം നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window