ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പര 4-1 ലീഡില്‍ സ്വന്തമാക്കുകയും അവാസന മത്സരത്തില്‍ 150 റണ്‍സിന് ഇംഗ്ലീഷുകാരെ തകര്‍ത്തുവിടുകയും ചെയ്ത ടീം ഇന്ത്യക്ക് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ അഭിനന്ദനം. സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന മകന്‍ അഭിഷേക് ബച്ചന്റെ ചിത്രം സഹിതം സാമൂഹിക മാധ്യമമായ എക്സിലാണ് ബിഗ് ബിയുടെ പ്രതികരണം. വെള്ളക്കാരനെ ക്രിക്കറ്റ് പഠിപ്പിച്ചുവെന്നും ഇന്ത്യക്ക് അഭിനന്ദങ്ങള്‍ എന്നതുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഹിന്ദിയിലും ഇംഗ്ലീഷിലുമായി എഴുതിയിരിക്കുന്ന പോസ്റ്റിന് കിഴില്‍ നിരവധി ആരാധകരാണ് കമന്‍കളുമായി എത്തുന്നത്. അടുത്ത കാലത്തായി ടീം ഇന്ത്യക്ക് സംഭവിച്ച പിഴവുകളടക്കം കമന്റുകളില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. |