Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
Teens Corner
  Add your Comment comment
കവന്‍ട്രി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ഫെബ്രുവരി 7, 8 തീയതികളില്‍
Text By: Reporter, ukmalayalampathram
കവന്‍ട്രി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ഈമാസം ഏഴ്, എട്ട് (വെള്ളി & ശനി) തീയതികളില്‍ നടക്കും. ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് III തൃദീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 93-ാം മത് ദുക്റാനയോടനുബന്ധിച്ച് കാല്‍നട തീര്‍ത്ഥയാത്രയും നടക്കും.


ഈമാസം ഏഴിന് വൈകിട്ട് 5.30ന് തീര്‍ത്ഥയാത്ര സെന്റ് ആന്‍സ് കവന്‍ട്രി പള്ളിയില്‍ നിന്നും ആരംഭിച്ച് കോര്‍പസ് ക്രിസ്റ്റി കവന്‍ട്രി പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പള്ളിയില്‍ സന്ധ്യാ പ്രാര്‍ഥനയും വചന ശുശ്രൂഷയും നടക്കും. എട്ടിന് രാവിലെ ഒന്‍പതിന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, ലേലം എന്നിവ നടക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Vicar - Fr Siju Vargheese : 07956212556, Fr. Sajan Mathew : 07442008903 / Trustee: Bineesh Aleyas : 07912033602 Secretary: Midhun Peter : 07776822192, Vice President: Jinu Mathew: 07588742995, J. Trustee : Sarun Stephen : 07721546401.

ദേവാലയത്തിന്റെ വിലാസം

St Ignatius JSOC Coventry (Corpus Christi RC Church, Coventry, Langbank Ave, Coventry CV3 1LP
 
Other News in this category

 
 




 
Close Window