Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം സമ്മര്‍ ഫെസ്റ്റ് നടത്തി
Text By: UK Malayalam Pathram
പ്രസിഡന്റ് ഷിജോ ജെയിംസിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ അഷ്‌നാ ശ്രീജിത്ത് സ്വാഗതവും ഹരീഷ് നാരായണന്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു, ട്രഷറര്‍ സനു ജോണ്‍ കഴിഞ്ഞ വര്‍ഷക്കാലത്തെ കണക്കുകളും അവതരിപ്പിച്ചു. സ്മിഷാ പോള്‍ നന്ദിയും പറഞ്ഞു.

മീറ്റിംഗിനു ശേഷം 2025-26 ലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ജോജിന്‍ ജോര്‍ജ് പ്രസിഡണ്ടായി വരികയും ഷിജോ മോന്‍ സെക്രട്ടറിയായി, മജോ മാത്യു ട്രഷറുമായുള്ള 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

കുട്ടികള്‍ക്കായുള്ള ഫേസ് പെയിന്റിംഗ്, മാജിക് ഷോ, കെ നോര്‍ത്ത് ബാന്‍ഡ് നടത്തിയ അടിപൊളി പെര്‍ഫോമന്‍സ് പ്രായഭേദമന്യേ എല്ലാവരെയും സന്തോഷിപ്പിക്കുന്നതായിരുന്നു. സ്റ്റാര്‍ട്ടറിനും, ഡിന്നറിനും ശേഷം എംഎംഎയുടെ മെമ്പേഴ്സ് ഓണത്തിന് കാണാം എന്നുള്ള ഉറപ്പില്‍, തെരഞ്ഞെടുത്ത കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് എല്ലാവരും പിരിഞ്ഞു.
 
Other News in this category

 
 




 
Close Window