Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Text By: UK Malayalam Pathram

മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം സമ്മര്‍ ഫെസ്റ്റ് നടത്തി. ഏപ്രില്‍ 25ന് ആന്‍ട്രിം സെന്റ് ജോസഫ്‌സ് ഹാളിലാണ് വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ പ്രോഗ്രാം നടന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഏറ്റവും പുരാതനമായ മലയാളി സംഘടനയാണ് മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം. പ്രസിഡന്റ് ഷിജോ ജെയിംസിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ആഷ്‌നാ ശ്രീജിത്ത് സ്വാഗതവും ഹരീഷ് നായര്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ സനു ജോണ്‍ കഴിഞ്ഞ വര്‍ഷക്കാലത്തെ കണക്കുകളും അവതരിപ്പിച്ചു, സ്മിഷാ പോള്‍ നന്ദിയും പറഞ്ഞു. മീറ്റിംഗിനു ശേഷം 2025 - 26 ലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോജിന്‍ ജോര്‍ജ് പ്രസിഡണ്ടായി വരികയും ഷിജോ മോന്‍ സെക്രട്ടറിയും മജോ മാത്യു ട്രഷററുമായുള്ള 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. കുട്ടികള്‍ക്കായുള്ള ഫേസ് പെയിന്റിംഗ്, മാജിക് ഷോ, കെ-നോര്‍ത്ത് ബാന്‍ഡ് നടത്തിയ മ്യൂസിക്കല്‍ നൈറ്റ് എന്നീ പരിപാടികള്‍ പ്രായഭേദമന്യേ എല്ലാവരെയും സന്തോഷിപ്പിക്കുന്നതായിരുന്നു. സ്വാദിഷ്ടമായ വിഭവങ്ങള്‍ ഒരുക്കിയിരുന്നു. പുതിയ കമ്മിറ്റിയുടെ കീഴില്‍ മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന ആശംസയോടെ ഏവരും പിരിഞ്ഞു.

 
Other News in this category

 
 




 
Close Window