വൈകിട്ട് നാലു മണിക്ക് തുടങ്ങിയ പരിപാടികള്‍ രാത്രി 10:30 വരെ നീണ്ടു. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ വേദിയില്‍ വച്ച് നടന്ന ഹൃദ്യമായ ചടങ്ങില്‍ വച്ച് അസോസിയേഷന്റെ നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്തു. വര്‍ണ്ണപൊലിമ വാരി വിതറിയ കലാപരിപാടികള്‍ ഏവരും ആസ്വദിച്ചു. തിരുവിതാംകൂര്‍ രാജാവായ ശ്രീചിത്തിര തിരുന്നാള്‍ രാജാവിന്റെ കാലത്തു നടന്ന സംഭവകഥ 'സുന്ദരി ചെല്ലമ്മ' എന്ന നാടകമായി അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി. അതിരുചികരമായ ബുഫേ ഭക്ഷണത്തിനു ശേഷം ആവേശകരമായ ഡിജെയും കഴിഞ്ഞു ഏവരും സന്തോഷത്തോടു കൂടി പിരിഞ്ഞു.