Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യ ഇപ്പോള്‍ വേറെ ലെവലാണെന്ന് ബ്രിട്ടീഷ് ദമ്പതികള്‍
reporter

ലണ്ടന്‍: സോഷ്യല്‍ മീഡിയ സജീവമായതോടെ യാത്ര എന്നത് കയ്യിലെ കാശ് പോകുന്ന ഒരു കാര്യമല്ല, മറിച്ച് കയ്യിലേക്ക് കാശ് വരാനുള്ള ഒരു മാര്‍ഗം കൂടിയായി മാറിയിട്ടുണ്ട്. അങ്ങനെ യാത്ര ചെയ്യുന്നവരില്‍ ഒരുപാട് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇന്ത്യയിലേക്കും വരാറുണ്ട്. അതില്‍ ചിലരൊക്കെ ഇന്ത്യയിലെ സംസ്‌കാരവും ഭക്ഷണവും ഒക്കെ പൊസിറ്റീവായി അവതരിപ്പിക്കുമെങ്കില്‍ ചിലരെല്ലാം ഇന്ത്യയെ ലോകത്തിന് മുന്നില്‍ നെഗറ്റീവായും അവതരിപ്പിക്കാറുണ്ട്. എന്നാല്‍, ഈ കണ്ടന്റ് ക്രിയേറ്റര്‍ ദമ്പതികള്‍ അവരുടെ വീഡിയോയില്‍ പറയുന്നത് ഇന്ത്യ ഇപ്പോള്‍ തന്നെ വേറെ ലെവലാണ് എന്നാണ്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് യുകെയില്‍ നിന്നുള്ള ദമ്പതികളാണ്. 'ട്രാവല്‍ വിത്ത് ദി ക്രോസ്സ്' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുകയാണ് ദമ്പതികളായ ലിയാമും ഡാനി ക്രോസും. ഗോവയിലെ ഒരു സ്റ്റോറില്‍ നിന്നും ഷോപ്പിംഗ് നടത്തിയ അനുഭവമാണ് ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ എവിടെയും കിട്ടാത്തൊരു അനുഭവമാണ് ഇവിടെ ഷോപ്പിംഗ് ചെയ്തപ്പോഴുണ്ടായത് എന്നാണ് ഇവര്‍ പറയുന്നത്.

ഷോപ്പിലെ ട്രയല്‍ റൂമിനെ കുറിച്ചാണ് ദമ്പതികള്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ കാണുന്നത് ട്രയല്‍ റൂമിലെ ഒരു സ്‌ക്രീനാണ്. ലിയാം മൂന്ന് ഷര്‍ട്ടുകളുമായിട്ടാണ് ഇതിനകത്തേക്ക് കയറുന്നത്. അപ്പോള്‍ സ്‌ക്രീനില്‍ ലിയാമിന്റെ കയ്യിലെ ഷര്‍ട്ടിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം കാണാം. കയ്യിലുള്ള സൈസ് ചേരില്ലെങ്കില്‍ സ്‌ക്രീനില്‍ സൈസ് സെലക്ട് ചെയ്താല്‍ അത് അവിടെയെത്തിക്കും. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഷോപ്പിംഗ് ഭാവിയിലേതിന് സമാനമാണ് എന്നും വേറെ എവിടെയും ഇത് കണ്ടിട്ടില്ല എന്നുമാണ് ദമ്പതികള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത് നിരവധിപ്പേരാണ്. ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കുന്നുണ്ട്. സാധാരണയായി വിദേശത്തു നിന്നെത്തുന്നവര്‍ മിക്കവാറും ഇന്ത്യയെ മോശമാക്കി കാണിക്കാനാണ് നോക്കാറ്. ഇത്തരം കാര്യങ്ങള്‍ കൂടി ഷെയര്‍ ചെയ്തതിന് നന്ദി എന്നാണ് മിക്കവരും പറഞ്ഞിരിക്കുന്നത്.




 
Other News in this category

 
 




 
Close Window