Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=111.7069 INR
ukmalayalampathram.com
Tue 14th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലെ വിമാനങ്ങളില്‍ ഇനി വൈ-ഫൈ ലഭിക്കും; ക്ലാസ് വ്യത്യാസമില്ലാതെ എല്ലായിടത്തും വൈഫൈ
Text By: UK Malayalam Pathram
ഇന്ത്യയിലെ വിമാനയാത്രികരുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് അവസാനമായി. വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനകമ്പനികളുടെ വിമാനങ്ങളിലാണ് വൈ-ഫൈ സംവിധാനം ലഭ്യമായിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ350, ബോയിംഗ് 787-9 തുടങ്ങിയ വിമാനങ്ങളിലും വൈ-ഫൈ ലഭ്യമാകും. അതേസമയം, ക്ലാസ് വ്യത്യാസമില്ലാതെ വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും വൈ-ഫൈ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ മുതല്‍ ഇന്ത്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വൈ-ഫൈ ലഭിച്ചു തുടങ്ങിയെന്ന് യാത്രക്കാര്‍ പറഞ്ഞു. അതേസമയം, വലിയ പരസ്യങ്ങളോ പത്രക്കുറിപ്പോ നല്‍കാതെയാണ് എയര്‍ ഇന്ത്യയില്‍ വൈ-ഫൈ സംവിധാനം നടപ്പാക്കിയത്. ഇപ്പോള്‍ ട്രയല്‍ ആണ് നടത്തുന്നതെന്നും മികച്ച ട്രാക്ക് റെക്കോഡ് ലഭിച്ചശേഷം അവര്‍ അത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയേക്കുമെന്നും ഏവിയേഷന്‍ എടുസെഡ് റിപ്പോര്‍ട്ടു ചെയ്തു.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള നെല്‍കോയുമായും പാനസോണിക് ഏവിയോണിക്സുമായും കൈകോര്‍ത്താണ് വിമാനങ്ങളില്‍ എയര്‍ഇന്ത്യ വൈഫൈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window