Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പെഷല്‍ ജയിലിലേക്ക് മാറ്റും: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡ് ചെയ്തു
Text By: UK Malayalam Pathram
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍. തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലേക്ക് ഉണ്ണികൃഷ്്ണന്‍ പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് കോടതിയില്‍ ഹാജരാക്കും.

അതേസമയം, അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019ലെയും 25ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ വിശദമായി പരിശോധിക്കുകയാണ്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്ഐടി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
 
Other News in this category

 
 




 
Close Window