Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച തല ചിന്നിച്ചിതറിച്ച് സുരക്ഷാ സേന: 100 സൈനികരെ കൊലപ്പെടുത്തിയ നക്‌സലിനെ ഇല്ലാതാക്കി
Text By: UK Malayalam Pathram
നൂറിലേറെ ജവാന്മാരടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായ കുപ്രസിദ്ധ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.രാജ്യത്ത് നക്‌സല്‍ നിരയില്‍ അവശേഷിക്കുന്ന ഉന്നത നേതാക്കളില്‍ ഒരാളായിരുന്നു 44 കാരനായ മാദ്വി ഹിദ്മ.
ആന്ധ്രാ പ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ ഹിദ്മയുടെ രണ്ടാം ഭാര്യ രാജെ എന്ന രാജാക്ക അടക്കം 6 പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വേട്ടയിലെ നിര്‍ണായക വഴിത്തിരിവാണ് രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍ എന്ന് വിലയിരുത്തപ്പെടുന്ന മാദ്വിയുടെ അന്ത്യം.മാവോയിസ്റ്റുകളുടെ ഏറ്റവും പ്രഹരശേഷിയുള്ള പിഎല്‍ജിഎ ഒന്നാം ബറ്റാലിയന്റെ ഉന്നത കമാന്ററായിരുന്നു മാദ്വി ഹിദ്മ.
ഇത്രയും നാള്‍ നാല് തലങ്ങളിലുള്ള സുരക്ഷാ വലയത്തിനുള്ളില്‍ ഹിദ്മ അതീവ സുരക്ഷിതനായിരുന്നു. അടുത്തിടെ കീഴടങ്ങിയ വിശ്വസ്ത അനുയായില്‍ നിന്ന് ലഭിച്ച കൃത്യമായ വിവരങ്ങള്‍ പിന്തുടര്‍ന്നെത്തിയ ഓപ്പറേഷനിലാണ് അന്ത്യം. ഛത്തീസ്ഗഡില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ രാവിലെ 6 മണിയോടെ മരേഡുമില്ലി വനത്തില്‍ വച്ചാണ് ഹിദ്മയെയും ആറംഗ സംഘത്തെയും സുരക്ഷാ സേന വളഞ്ഞത്. അതിര്‍ത്തിയിലെ വനങ്ങളിലൂടെയായിരുന്നു സംഘത്തിന്റെ സഞ്ചാരം എന്നാണ് വിവരം.
 
Other News in this category

 
 




 
Close Window