Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ഡ്രൈവിംഗ് ടെസ്റ്റില്‍ പുതിയ മാറ്റങ്ങള്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ ഡ്രൈവിംഗ് ടെസ്റ്റില്‍ പുതിയ മാറ്റങ്ങള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. മത്സരാര്‍ത്ഥികള്‍ക്ക് ഇനി കൂടിയ വേഗപരിധിയുള്ള റോഡുകളില്‍ ദീര്‍ഘനേരം ടെസ്റ്റ് നടത്തേണ്ടതായിരിക്കും. യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ നേരിടുന്ന രീതിയിലുള്ള പരീക്ഷണമാണ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഉഢടഅ) കൊണ്ടുവന്നിരിക്കുന്നത്.

- ഈ രീതി ആദ്യം ബ്രിട്ടനിലെ 20 ടെസ്റ്റ് കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.

- 1724 വയസ്സുകാരാണ് പുതിയ ലൈസന്‍സ് നേടുന്നവരില്‍ അപകടങ്ങളില്‍ കൂടുതലായി മരണമടയുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തവര്‍. 20292023 കാലയളവില്‍ നടന്ന അപകടങ്ങളില്‍ 48 ശതമാനം ഇവരായിരുന്നു.

- റോഡുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇപ്പോള്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

മറ്റ് മാറ്റങ്ങള്‍

- ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള സ്റ്റോപ്പുകളുടെ എണ്ണം നാലില്‍ നിന്ന് മൂന്നാക്കി കുറച്ചു.

- എമര്‍ജന്‍സി സ്റ്റോപ്പുകളുടെ ആവൃത്തി മൂന്ന് ടെസ്റ്റുകളില്‍ ഒന്ന് എന്നതില്‍ നിന്ന് ഏഴില്‍ ഒന്ന് ആയി കുറച്ചു.

- ഇന്‍ഡിപെന്‍ഡന്റ് ഡ്രൈവിംഗിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ എക്‌സാമിനര്‍മാര്‍ക്ക് അധികാരവും നല്‍കി.

 
Other News in this category

 
 




 
Close Window