Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
മുസ്ലിം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു കൗമാരക്കാര്‍ കുറ്റക്കാരെന്ന് കോടതി
reporter

ലണ്ടന്‍: സൗത്ത് വെയില്‍സിലെ ബാരി റോഡ് പ്രദേശത്ത് 38കാരനായ കമ്രാന്‍ റസൂലിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു കൗമാരക്കാര്‍ കുറ്റക്കാരാണെന്ന് കാര്‍ഡിഫ് കോടതി കണ്ടെത്തി. 16, 18 വയസുകാരായ പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി 20ന് വിധിക്കും.

ജൂണ്‍ 30നാണ് സംഭവം നടന്നത്. ബാരി റോഡില്‍ കാറില്‍ ഇരിക്കുകയായിരുന്ന കമ്രാന്‍ റസൂലിനെ ആദ്യം 16കാരനായ പ്രതിയാണ് ആക്രമിച്ചത്. ചര്‍മത്തിന്റെ നിറം നോക്കിയുള്ള വംശീയ ആക്രമണമായിരുന്നു ഇത്. പിന്നീട് 18കാരനും എത്തി. കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയതാണ് മരണത്തിന് കാരണമായത്.

കുത്തിയതിന് ശേഷം പ്രതികള്‍ വംശീയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിച്ചു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ വിചാരണയില്‍ നിര്‍ണായകമായി. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ 12 പേരടങ്ങിയ ജൂറിക്ക് ഏഴു മണിക്കൂര്‍ മാത്രം വേണ്ടിവന്നു

 
Other News in this category

 
 




 
Close Window