Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
പ്രവാസികളുടെ വിദേശ നിക്ഷേപങ്ങള്‍ക്കു മേല്‍ ഇന്ത്യ-ബ്രിട്ടന്‍ നികുതി വകുപ്പുകളുടെ കര്‍ശന നിരീക്ഷണം
reporter

ലണ്ടന്‍/ന്യൂഡല്‍ഹി: വിദേശത്ത് സ്വത്തുക്കളും നിക്ഷേപങ്ങളുമുള്ള പ്രവാസികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യയിലെയും ബ്രിട്ടനിലെയും നികുതി വകുപ്പുകള്‍ രംഗത്തെത്തി. പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വസ്തുവകകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇരുരാജ്യങ്ങളും പരസ്പരം കൈമാറാന്‍ തുടങ്ങിയതോടെ നികുതി വെട്ടിപ്പുകാര്‍ക്കെതിരെ നടപടി ശക്തമാക്കുകയാണ്.

രാജ്യാന്തര തലത്തിലുള്ള 'ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍', 'കോമണ്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേര്‍ഡ്' എന്നീ കരാറുകള്‍ പ്രകാരമാണ് ഇന്ത്യയും യുകെയും സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നത്. ഇതിലൂടെ യുകെയില്‍ താമസിക്കുന്ന ഒരാള്‍ക്ക് ഇന്ത്യയിലെ ബാങ്ക് നിക്ഷേപവും വസ്തുവകകളും സംബന്ധിച്ച വിവരങ്ങള്‍ ബ്രിട്ടീഷ് നികുതി വകുപ്പായ എച്ച്എംആര്‍സിക്ക് (HMRC) ലഭിക്കും. തിരിച്ചും ബ്രിട്ടനിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യന്‍ ആദായനികുതി വകുപ്പിനും ലഭ്യമാകും.

യുകെയില്‍ താമസിക്കുന്ന പ്രവാസികള്‍ തങ്ങളുടെ ഇന്ത്യയിലെ വരുമാനവും (വാടക, പലിശ, ഡിവിഡന്റ് മുതലായവ) സ്വത്തുക്കളും എച്ച്എംആര്‍സിയെ അറിയിക്കേണ്ടതാണ്. വിദേശ വരുമാനം വെളിപ്പെടുത്താത്തവര്‍ക്ക് 'വേള്‍ഡ് വൈഡ് ഡിസ്‌ക്ലോഷര്‍ ഫെസിലിറ്റി' വഴി പിഴയോടെ വിവരങ്ങള്‍ അറിയിക്കാനുള്ള അവസരം നിലവിലുണ്ട്. എന്നാല്‍ വരുമാനം മനഃപൂര്‍വം മറച്ചുവെച്ചാല്‍ നികുതിയുടെ 200 ശതമാനം വരെ പിഴയും ക്രിമിനല്‍ നടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണം അയക്കുന്നവരും വിദേശത്ത് ആസ്തിയുള്ളവരും ഇന്ത്യന്‍ ആദായനികുതി വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ക്കും വരുമാനത്തിനുമെതിരെ 'ബ്ലാക്ക് മണി ആക്ട് 2015' പ്രകാരം കടുത്ത നടപടിയുണ്ടാകും. പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ പിഴയും ഏഴു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. കൂടാതെ, ഒരു സാമ്പത്തിക വര്‍ഷം 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ (Tax Residents) വിദേശത്തെ എല്ലാ ആസ്തികളും ആദായനികുതി റിട്ടേണിലെ FA Schedule-ല്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതുണ്ട്.

പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

- നിക്ഷേപങ്ങള്‍: ഇന്ത്യയിലെ NRO/NRE അക്കൗണ്ടുകളിലെ പലിശ വരുമാനം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക.

- വസ്തു കൈമാറ്റം: ഇന്ത്യയില്‍ സ്ഥലം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ ലഭിക്കുന്ന Capital Gains അതത് രാജ്യത്തെ നികുതി നിയമങ്ങള്‍ പ്രകാരം വെളിപ്പെടുത്തുക.

- ഇരട്ട നികുതി: 'ഡബിള്‍ ടാക്‌സേഷന്‍ അവോയ്ഡന്‍സ് അഗ്രിമെന്റ്' (DTAA) പ്രകാരം ഒരേ വരുമാനത്തിന് രണ്ട് രാജ്യത്തും നികുതി നല്‍കേണ്ടി വരില്ലെങ്കിലും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

വിവരങ്ങള്‍ മറച്ചുവെക്കുന്നത് ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യതയ്ക്കും നിയമക്കുരുക്കിനും കാരണമാകുമെന്ന് നികുതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ പ്രവാസികള്‍ തങ്ങളുടെ ഓഡിറ്റര്‍മാരുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്

 
Other News in this category

 
 




 
Close Window