ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നികുതി പരിഷ്‌കാരങ്ങള്‍ വാഹന ഉടമകള്‍ക്ക് തിരിച്ചടിയായി. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള മാറ്റത്തിനൊപ്പം സര്‍ക്കാര്‍ വരുമാനം സ്ഥിരപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ഏപ്രില്‍ 1 മുതല്‍ കാറുകള്‍ക്കും വാനുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും ബാധകമായ എല്ലാ Vehicle Excise Duty (VED) നിരക്കുകളും റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സ് അനുസരിച്ച് 4.6 ശതമാനം വരെ വര്‍ധിക്കും. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഇതിന്റെ പരിധിയില്‍ വരും. ഇതോടെ പല ഡ്രൈവര്‍മാര്‍ക്കും വര്‍ഷംതോറും 10 പൗണ്ട് മുതല്‍ 40 പൗണ്ട് വരെ അധിക നികുതി നല്‍കേണ്ടിവരും.
ഇന്ധന നികുതിയിലും വര്‍ധനവ് ഉണ്ടാകും. 2022 മാര്‍ച്ചുമുതല്‍ നിലവിലുണ്ടായിരുന്ന ലിറ്ററിന് 5 പെന്‍സ് കുറവ് ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2026 സെപ്റ്റംബറില്‍ 1 പെന്‍സ്, ഡിസംബറില്‍ 2 പെന്‍സ്, 2027 മാര്‍ച്ചില്‍ 2 പെന്‍സ് വര്‍ധിപ്പിക്കുന്നതോടെ ഇന്ധന നികുതി ലിറ്ററിന് 57.95 പെന്‍സിലെത്തും.
കമ്പനി കാറുകള്‍ക്ക് ബാധകമായ Benefit-in-Kind (BIK) നികുതി 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഉയരും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇത് നിലവിലെ 3 ശതമാനത്തില്‍ നിന്ന് 2026 ഏപ്രില്‍ 6 മുതല്‍ 4 ശതമാനമാകും.
ലണ്ടന്‍ കോണ്‍ജെഷന്‍ ചാര്‍ജും ഉയരുകയാണ്. ദിവസവേതനമായി നല്‍കുന്ന ചാര്‍ജ് 15 പൗണ്ടില്‍ നിന്ന് 18 പൗണ്ടിലേക്ക് വര്‍ധിപ്പിക്കും. 2025 ഡിസംബറില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന ഒഴിവാക്കലും അവസാനിച്ചതോടെ ഭൂരിഭാഗം EV ഉടമകള്‍ക്കും ഇനി ഈ ചാര്‍ജ് അടയ്ക്കേണ്ടിവരും. വാഹന ഉടമകള്‍ ഓട്ടോ പേയില്‍ രജിസ്റ്റര്‍ ചെയ്താല്‍ 25 ശതമാനം ഇളവ് ലഭിക്കും എന്ന അനുകൂല്യവും തുടരും