|
ഹീത്രൂ വിമാത്താവളത്തില്‍ നിന്നു ദുബായിലേക്ക് പറന്നുയര്‍ന്ന വിമാനം 2 മണിക്കൂര്‍ ലണ്ടനിലെ ആകാശത്തു വട്ടമിട്ട് പറന്ന ശേഷം തിരിച്ചറക്കി. ഡബിള്‍ ഡെക്കര്‍ എയര്‍ബസ് എ380 വിമാനം ഹീത്രൂവിന്റെ റണ്‍വേയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.32 ന് പുറപ്പെട്ടു. 52 മിനിറ്റ് വൈകിയാണ് യാത്ര തിരിച്ചത്. 12.40 ന് ദുബായില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് പിന്നാലെ ലാന്‍ഡിംഗ് ഗിയര്‍ വാതിലില്‍ ഒരു പ്രശ്‌നമുണ്ടെന്ന് വിമാന ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതുവത്സരാഘോഷത്തിനിടെ വിമാനം സാങ്കേതിക തകരാറില്‍പ്പെട്ടത് . പറക്കുന്ന വേളയിലാണ് തകരാര്‍ മനസിലായത്. തുടര്‍ന്ന് വിമാനത്തിന് ലണ്ടന് മുകളില്‍ ഒരു മണിക്കൂറിലധികം വട്ടമിട്ട് പറക്കേണ്ടിവരുകയായിരുന്നു. ദുബായില്‍ എത്തി ന്യു ഇയര്‍ ആഘോഷി ച്ച് നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയ മലയാളികളടക്കമുള്ള ധാരാളം ഇന്ത്യക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഒടുവില്‍ വിമാനം ഹീത്രൂവില്‍ തന്നെ ഇറക്കുകയായിരുന്നു.
ലണ്ടനില്‍ നിന്ന് ഏഴ് മണിക്കൂര്‍ സമയം കൊണ്ടാണ് വിമാനം ദുബായില്‍ എത്തേണ്ടത്. വിമാനം പുറപ്പെട്ടതിന് ശേഷവും ഗിയര്‍ വാതിലുകള്‍ തുറന്നിരുന്നു എന്നാണ് കണ്ടെത്തിയത്. വിമാനം ഏകദേശം 90 മിനിറ്റ് തെക്കുകിഴക്കന്‍ ലണ്ടനിലെ ഓര്‍പിംഗ്ടണിന് മുകളില്‍ 10,000 അടി ഉയരത്തില്‍ വട്ടമിട്ടു പറന്നു. പരമാവധി ഇന്ധനം ചോര്‍ത്തിക്കളഞ്ഞതിന് ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. വൈകുന്നേരം 4.28 ന് ഹീത്രൂവില്‍ തന്നെ വിമാനം സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു.
എമിറേറ്റ്സ് വക്താവ് പറഞ്ഞത് 'എമിറേറ്റ്സ് വിമാനം ഡിസംബര്‍ 31-ന് ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് ദുബായിലേക്ക് ഷെഡ്യൂള്‍ ചെയ്തതുപോലെ പുറപ്പെട്ടു. പക്ഷേ സാങ്കേതിക തകരാര്‍ കാരണം പറന്നുയര്‍ന്ന ഉടന്‍ തന്നെ ഹീത്രൂവിലേക്ക് മടങ്ങി എന്നാണ്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി എന്നും വക്താവ് പറഞ്ഞു. |