ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് (NHS) ജീവനക്കാരെതിരായ അതിക്രമങ്ങള്‍ ആശങ്കാജനകമായി ഉയരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജീവനക്കാരെതിരായ ആക്രമണങ്ങളും ഭീഷണികളും 20 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റ പ്രകാരം, 2022-ലെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024-ല്‍ 15,000-ലേറെ കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്തു. ഒരു മെഡിക്കല്‍ ട്രസ്റ്റില്‍ മാത്രം 8,000-ലേറെ അതിക്രമങ്ങളും ഭീഷണികളും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മേഴ്സിസൈഡിലെ ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരെയും രോഗികളെയും ആക്രമിച്ച അഫ്ഗാന്‍ പൗരന്‍ അറസ്റ്റിലായ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
മാര്‍ച്ചില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏഴിലൊന്ന് ജീവനക്കാര്‍ രോഗികളുടെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി സമ്മതിച്ചിരുന്നു.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്