Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
ഭാര്യയെ കൊലപ്പെടുത്തി കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് കടന്ന യുവാവ്
reporter

ലണ്ടനില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച യുവാവ് ഇന്ത്യയില്‍ പുതിയ ജീവിതം തുടങ്ങിയതായി റിപ്പോര്‍ട്ട്.

24 കാരനായ പങ്കജ് ലാംബയാണ് മുന്‍ കാമുകി മധു പാണ്ഡെയുമൊത്ത് ജീവിക്കാന്‍ ഭാര്യ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ നവംബര്‍ 10-ന് നോര്‍ത്താംപ്ടണ്‍ കോര്‍ബിയയിലെ വീട്ടില്‍ വച്ച് ബ്രെല്ലയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് പിറ്റേന്ന് ഇല്‍ഫോര്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

അടുത്ത ദിവസം ലാംബ മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ കയറി, പിന്നീട് ഡല്‍ഹിയിലെത്തി സ്വന്തം നാടായ ഗുഡ്ഗാവിലേക്ക് പോയി. അവിടെ മുന്‍ കാമുകിയേയും 11 വയസുള്ള മകളേയും കണ്ടെത്തി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്പായില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ലാംബയും മധു പാണ്ഡെയും പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന മധുവിനൊപ്പമാണ് പിന്നീട് ഇയാള്‍ ബന്ധം തുടരുന്നത്. 2023-ല്‍ ഹര്‍ഷിത ബ്രെല്ലയെ വിവാഹം കഴിച്ചെങ്കിലും, ബന്ധം വഷളാകുകയായിരുന്നു.

ബ്രെല്ലയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച് കാമുകിയുടെ ഇന്ത്യയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് സംശയിക്കുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുന്‍പ് ഹര്‍ഷിത ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. തന്റെ ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുത്തതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു

 
Other News in this category

 
 




 
Close Window