Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ പ്രാവിന് തീറ്റ കൊടുത്ത യുവതിക്ക് പൊലീസ് വിലങ്ങു
reporter

ലണ്ടന്‍: ലണ്ടനില്‍ പ്രാവിന് തീറ്റ കൊടുത്ത യുവതിയെ പൊലീസ് വിലങ്ങു വച്ച് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബുധനാഴ്ച ഹാരോയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ്.

പബ്ലിക് സ്‌പേസസ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി യുവതിക്ക് 100 പൗണ്ട് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു. കൗണ്‍സില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടൊപ്പം പ്രവര്‍ത്തിച്ച പൊലീസ്, യുവതിയെ കുറച്ച് നേരം പൊലീസ് വാനിന്റെ പിന്നില്‍ നിര്‍ത്തിയെങ്കിലും പിന്നീട് വിട്ടയച്ചു.

ഹാരോ ടൗണ്‍ ആന്‍ഡ് ഡിസ്ട്രിക്റ്റ് സെന്റര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പക്ഷികള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും തീറ്റ നല്‍കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഭിക്ഷാടനം, പൊതു ഇടങ്ങളില്‍ വാണിജ്യ മാലിന്യങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവയും നിരോധന വിധേയമാണ്.

ഉച്ചഭാഷിണികളുടെ ഉപയോഗം, ലഘുലേഖകള്‍ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് 1,000 പൗണ്ട് വരെ പിഴ ലഭിക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

 
Other News in this category

 
 




 
Close Window