ലണ്ടന്‍: യുകെ ഗവണ്‍മെന്റ് വിസാ അപേക്ഷകള്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ നിലവാരം ഉയര്‍ത്തിയ നടപടികള്‍ പ്രാബല്യത്തില്‍ വന്നു. സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കേല്‍ അപ്പ് വര്‍ക്കര്‍, ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വിസ തുടങ്ങിയ പല വര്‍ക്ക് റൂട്ടുകള്‍ക്കായി ഇനി ഉയര്‍ന്ന ഭാഷാ നിലവാരമാണ് തെളിയിക്കേണ്ടത്.
സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് മേഖലകളിലെ യോഗ്യത ബി1 നിലവാരത്തില്‍ നിന്നും ബി2 നിലവാരത്തിലേക്കാണ് ഉയര്‍ത്തിയത്. കോമണ്‍ യൂറോപ്യന്‍ ഫ്രേംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് (CEFR) അടിസ്ഥാനമാക്കിയാണ് പുതിയ പരിധി. നിലവില്‍ വിസയുള്ളവര്‍ക്ക് ഇത് ബാധിക്കില്ലെങ്കിലും, വിസാ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ പുതിയ നിബന്ധനകള്‍ പാലിക്കേണ്ടിവരും.
വിദേശ റിക്രൂട്ട്മെന്റ് നടത്തുന്ന എംപ്ലോയേഴ്സിന് ഭാഷാ നിയമമാറ്റം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ടെസ്റ്റുകള്‍ നടത്താന്‍ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് തടസ്സപ്പെടുമെന്നതാണ് പ്രധാന പ്രതിസന്ധി. സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് ശക്തമായ ഭാഷാ പ്രാവീണ്യം വേണമെന്നതാണ് ഗവണ്‍മെന്റിന്റെ നിലപാട്.
ബി1 യോഗ്യത നേടിയ നിലവില്‍ വിസയുള്ളവര്‍ക്ക് വിസ ദീര്‍ഘിപ്പിക്കാനും സെറ്റില്‍മെന്റിനും ഇതേ യോഗ്യത ഉപയോഗിക്കാം. വിസാ റൂട്ട് മാറ്റാത്ത പക്ഷം ഇവരെ പുതിയ ഭാഷാ യോഗ്യതകള്‍ ബാധിക്കില്ല. യുകെ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിഗ്രി നേടിയാലും ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടതായി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്