Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2236 INR  1 EURO=108.0731 INR
ukmalayalampathram.com
Tue 10th Feb 2026
 
 
UK Special
  Add your Comment comment
16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്ന് യുകെ അധ്യാപക യൂണിയന്‍
reporter

ലണ്ടന്‍: പതിനാറു വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് യുകെയിലെ ഏറ്റവും വലിയ അധ്യാപക യൂണിയന്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ മാനസിക ആരോഗ്യവും, പഠനത്തിലെ ശ്രദ്ധയും ബാധിക്കപ്പെടുന്നുവെന്ന ആശങ്കയാണ് ഈ ആവശ്യം ഉയര്‍ത്താന്‍ കാരണമായത്.

കുട്ടികളെ അവരുടെ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ അനുവദിക്കുന്ന ടെക് കമ്പനികള്‍ക്ക് വന്‍ പിഴ ചുമത്തുന്ന രീതിയില്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്യുഡബ്യുടി (NASUWT) ആവശ്യപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ഡിജിറ്റലായി വിവസ്ത്രമാക്കാന്‍ സഹായിക്കുന്ന എലണ്‍ മസ്‌കിന്റെ ഗ്രോക് എഐ ടൂള്‍ സംബന്ധിച്ച വിവാദം പുറത്തുവന്നതോടെയാണ് ഓണ്‍ലൈന്‍ സുരക്ഷാ ചര്‍ച്ചകള്‍ വീണ്ടും ശക്തമായത്.

ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച് നിയമം നടപ്പാക്കിയത്. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. മേല്‍നോട്ടമില്ലാതെ കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് സ്‌കൂളിലെ പെരുമാറ്റത്തെയും മാനസിക ആരോഗ്യത്തെയും ബാധിക്കുന്നതിന് തെളിവുണ്ടെന്ന് എന്‍എഎസ്യുഡബ്യുടി ചൂണ്ടിക്കാട്ടുന്നു. അക്രമവും ലൈംഗികതയും പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ കുട്ടികളെ അപകടത്തിലാക്കുന്നതായും യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത സോഷ്യല്‍ മീഡിയ അന്തരീക്ഷത്തിന്റെ അനന്തരഫലം നേരിടുന്നത് അധ്യാപകരാണെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി മാറ്റ് റാക്ക് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ കമ്പനികളെ നിര്‍ബന്ധിച്ചാലല്ലാതെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പതിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 
Other News in this category

 
 




 
Close Window