കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് എപ്പോഴും ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവരാറുണ്ടെന്നും, യഥാര്‍ഥ നിലപാട് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ കുറിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
- കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന കേന്ദ്ര വിരുദ്ധ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത കാര്യം ജോസ് കെ മാണി വിശദീകരിച്ചിട്ടുണ്ടെന്ന് റോഷി ഓര്‍മ്മിപ്പിച്ചു.
- എംഎല്‍എമാര്‍ പങ്കെടുക്കുമെന്ന് ജോസ് വ്യക്തമാക്കിയിരുന്നുവെന്നും, അവര്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭയുടെ ഇടപെടല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ റോഷി അഗസ്റ്റിന്‍, 'രാഷ്ട്രീയ കാര്യങ്ങളില്‍ കത്തോലിക്കാ സഭ ഇടപെടുന്നില്ല. അവര്‍ക്ക് അവരുടെ വിശ്വാസവും തത്ത്വശാസ്ത്രവുമുണ്ട്' എന്ന് വ്യക്തമാക്കി.
'കേരള കോണ്‍ഗ്രസ് എന്തിനാണ് ചര്‍ച്ചയ്ക്ക് എടുക്കുന്നത്? വിസ്മയം സൃഷ്ടിക്കേണ്ട കാര്യമെന്താണ്? രണ്ടാഴ്ച മുന്‍പ് തന്നെ ചെയര്‍മാന്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത കാര്യം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലുണ്ട്. യുഡിഎഫിലേക്ക് പോകുമെന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണ്,' റോഷി പറഞ്ഞു.
മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയേണ്ടത് പാര്‍ട്ടി ചെയര്‍മാനാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്നലെ ഉപവാസ സമരത്തില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഇരുന്നത് കണ്ടല്ലോ. പിന്നെ എന്താണ് വാര്‍ത്തകള്‍?' - റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു