Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
UK Special
  Add your Comment comment
ഫോസ്റ്റര്‍ കെയറില്‍ വളരുന്ന കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പഠനം
reporter

ലണ്ടന്‍: കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന ഫോസ്റ്റര്‍, റെസിഡന്‍ഷ്യല്‍, കിന്‍ഷിപ്പ് കെയര്‍ കേന്ദ്രങ്ങളില്‍ വളരുന്ന കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്.

2000-2002 കാലഘട്ടത്തില്‍ ജനിച്ച 19,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്. 17 വയസുകാരില്‍ 26 ശതമാനം പേര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കണ്ടെത്തല്‍.

യുസിഎല്‍ സെന്റര്‍ ഫോര്‍ ലോംഗിറ്റിയൂഡിനല്‍ സ്റ്റഡീസിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന് നഫീല്‍ഡ് ഫൗണ്ടേഷന്റെ പിന്തുണയുണ്ട്.

- ഫോസ്റ്റര്‍ കെയറില്‍ ഉണ്ടായിരുന്നവരില്‍ 56 ശതമാനം പേര്‍ സ്വയം പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

- ഫോസ്റ്റര്‍ കെയര്‍ അനുഭവമുള്ളവരില്‍ 39 ശതമാനം പേര്‍ വിഷാദരോഗത്തില്‍ കഴിയുന്നു.

- പരിചരണത്തിലുണ്ടായിരുന്നവരില്‍ പലരും കുറഞ്ഞ പ്രായത്തില്‍ തന്നെ ലൈംഗികബന്ധത്തിനും ഗര്‍ഭധാരണത്തിനും ഇരയായിട്ടുണ്ട്.

കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും, കെയര്‍ മേഖലകളില്‍ മികച്ച പിന്തുണ ഉറപ്പാക്കാനും അടിയന്തര നടപടി വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു

 
Other News in this category

 
 




 
Close Window