Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
നിര്‍ബന്ധിത ഡിജിറ്റല്‍ ഐഡി പദ്ധതി ഉപേക്ഷിച്ച് കീര്‍ സ്റ്റാര്‍മര്‍; വ്യാപക പ്രതിഷേധത്തിന് പിന്നാലെ യു-ടേണ്‍
reporter

ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഡിജിറ്റല്‍ ഐഡി കാര്‍ഡ് നല്‍കുമെന്ന പദ്ധതിയില്‍ നിന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പിന്‍വാങ്ങി. ജനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പുതിയ യു-ടേണ്‍.

അനധികൃത കുടിയേറ്റത്തിനെതിരെ ആയുധമായി ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കാന്‍ ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്നായിരുന്നു സ്റ്റാര്‍മറിന്റെ പ്രഖ്യാപനം. എന്നാല്‍, പ്രധാനമന്ത്രി പദത്തിലെ തന്റെ 13-ാമത്തെ യു-ടേണ്‍ ആയി ഐഡി സ്‌കീമില്‍ മാറ്റം വരുത്തി.

- 2029-ല്‍ ഡിജിറ്റല്‍ ഐഡി ആരംഭിക്കുമെങ്കിലും ഇത് ഓപ്ഷണല്‍ ആയിരിക്കും.

- ജോലിക്കാര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ മറ്റ് രേഖകള്‍ സമര്‍പ്പിക്കാനുള്ള അനുമതി ഉണ്ടായിരിക്കും.

- ബ്രിട്ടീഷുകാര്‍ക്ക് ഔദ്യോഗികമായി ഡിജിറ്റല്‍ ഐഡി സ്വീകരിക്കേണ്ടി വരില്ല.

പദ്ധതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത കണ്‍സര്‍വേറ്റീവുകള്‍, ഗവണ്‍മെന്റ് വീണ്ടും എടുത്ത യു-ടേണിനെ വിമര്‍ശിച്ചു.

''കീര്‍ സ്റ്റാര്‍മറുടെ നട്ടെല്ലില്ലായ്മ തുടരുകയാണ്. അനധികൃതമായി ജോലി ചെയ്യുന്നതിനെ നേരിടാനുള്ള പദ്ധതിയെന്ന് കൊട്ടിഘോഷിച്ച പദ്ധതി സമ്മര്‍ദം നേരിട്ടപ്പോള്‍ ഉപേക്ഷിച്ചു,'' എന്ന് ഷാഡോ ക്യാബിനറ്റ് ഓഫീസ് മന്ത്രി മൈക്ക് വുഡ് പറഞ്ഞു.

''അനധികൃത കുടിയേറ്റത്തില്‍ യാതൊരു മാറ്റവും വരുത്താത്ത മോശം ഐഡിയ ആയിരുന്നു ഇത്,'' എന്ന് ടോറി ജസ്റ്റിസ് വക്താവ് റോബര്‍ട്ട് ജെന്റിക്ക് കൂട്ടിച്ചേര്‍ത്തു

 
Other News in this category

 
 




 
Close Window