ലണ്ടന്‍: ബ്രിട്ടനില്‍ സ്വന്തമായി വീടുകളുള്ളവര്‍ക്ക് കൂടുതല്‍ നികുതി ഭാരം വന്നേക്കുമെന്ന മുന്നറിയിപ്പ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നവംബര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മാന്‍ഷന്‍ ടാക്സ് ആദ്യം ധനികരുടെ വീടുകള്‍ക്ക് മാത്രമാണെന്ന് തോന്നിച്ചെങ്കിലും, കുടുംബ വീടുകളും വേട്ടയില്‍പ്പെടും എന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
- 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വീടുകളും മാന്‍ഷന്‍ ടാക്സിന്റെ പരിധിയില്‍ വരുമെന്നതാണ് പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് മുന്നറിയിപ്പ്.
- 2 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് കൗണ്‍സില്‍ ടാക്സ് സര്‍ചാര്‍ജ് 2028 ഏപ്രില്‍ മുതല്‍ നിലവില്‍ വരും.
- നിലവിലെ കൗണ്‍സില്‍ ടാക്സിന് പുറമേയാണ് ഈ വാര്‍ഷിക ചാര്‍ജ്.
പ്രോപ്പര്‍ട്ടിയുടെ മൂല്യം അനുസരിച്ച് ചാര്‍ജ് വര്‍ധിക്കും.
- 2 മില്ല്യണില്‍ കൂടുതല്‍ വിലയുള്ള വീടുകള്‍ക്ക് പ്രതിവര്‍ഷം £2500 മുതല്‍ ആരംഭിക്കുന്ന നാല് പ്രൈസ് ബാന്‍ഡുകള്‍.
- 5 മില്ല്യണില്‍ കൂടുതലുള്ള വീടുകള്‍ക്ക് ഇത് £7500 വരെ ഉയരും.
പുതിയ നികുതി ലണ്ടന്‍, സൗത്ത് ഈസ്റ്റ് മേഖലകളിലെ വീടുടമകളെയാണ് പ്രധാനമായും ബാധിക്കുക. ഇവിടങ്ങളില്‍ പ്രോപ്പര്‍ട്ടി വില കൂടുതലാണെന്നതാണ് കാരണം. എന്നാല്‍, കുറഞ്ഞ വിലയുള്ള വീടുകളും സര്‍ചാര്‍ജില്‍പ്പെടും എന്ന് വാല്യൂവേഷന്‍ ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു