ലണ്ടന്‍: ഈ വര്‍ഷം എന്‍എച്ച്എസ് (NHS) സമരങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാരും ആരോഗ്യ മേധാവികളും കൊടുമ്പിരി കൊള്ളുന്ന ചര്‍ച്ചകള്‍ ആരംഭിച്ചു. 2026-ല്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ മാസം തന്നെ ചര്‍ച്ചകള്‍ നടത്താനുള്ള ശ്രമം.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (BMA) അംഗങ്ങള്‍ക്കിടയില്‍ ബാലറ്റിംഗ് നടത്തേണ്ടതിനാല്‍ ഫെബ്രുവരി വരെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് സമരത്തിന് ഇറങ്ങാന്‍ കഴിയില്ല. ഈ ഇടവേളയില്‍ ഒത്തുതീര്‍പ്പ് എത്തിക്കാനാണ് മന്ത്രിമാരുടെ ശ്രമം.
- ഡിസംബറില്‍ ഫ്ളൂ പകര്‍ച്ചവ്യാധി വ്യാപിച്ചിരിക്കെ, ക്രിസ്മസ് മുന്നോടിയായി നടന്ന ഡോക്ടര്‍മാരുടെ പണിമുടക്ക് ഗവണ്‍മെന്റിനെ ചൊടിപ്പിച്ചിരുന്നു.
- പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാനായി ആഴ്ചയില്‍ പല തവണ ബിഎംഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ സര്‍ക്കാര്‍ അധികൃതര്‍ തയ്യാറെടുക്കുന്നു.
''ക്രിസ്മസിന് മുന്‍പായി ഇരുഭാഗവും വാക്പോരില്‍ ഏര്‍പ്പെട്ടിരുന്നു. പുതുവര്‍ഷത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിലേക്കാണ് നീങ്ങുന്നത്,'' എന്ന് ചര്‍ച്ചകളുമായി ബന്ധപ്പെട്ട ഒരു ശ്രോതസ് സണ്‍ പത്രത്തോട് പറഞ്ഞു.
എന്‍എച്ച്എസ് ജോലികള്‍ക്കായി യുകെ ഗ്രാജുവേറ്റുകള്‍ക്ക് വിദേശ ഡോക്ടര്‍മാരേക്കാള്‍ മുന്‍ഗണന നല്‍കുന്ന നിയമനടപടികള്‍ ഹെല്‍ത്ത് സെക്രട്ടറി ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍, 26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെടുന്ന ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിക്കാന്‍ വെസ് സ്ട്രീറ്റിംഗ് ഇപ്പോഴും തയ്യാറല്ല. ഈ ആവശ്യം ഉന്നയിച്ച് ഡിസംബറില്‍ നടന്നത് 14-ാം പണിമുടക്കായിരുന്നു. കഴിഞ്ഞ വര്‍ഷം 29 ശതമാനം വര്‍ദ്ധന ലഭിച്ചിട്ടും റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ആശ്വാസമായിട്ടില്ല