ലണ്ടന്‍: വിദ്വേഷ നിലപാടുകളും ലിംഗ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകളും നടത്തിയ എന്‍എച്ച്എസ് ഡോക്ടര്‍ അസിഫ് മുനാഫിനെ രജിസ്റ്ററില്‍ നിന്ന് പുറത്താക്കി. യഹൂദ വിരുദ്ധമായ പോസ്റ്റുകളാണ് ഇയാള്‍ സാമൂഹ്യമാധ്യമമായ എക്സില്‍ പങ്കുവച്ചത്.
2024-ല്‍ ബിബിസി റിയാലിറ്റി ഷോയായ അപ്രന്റിസ് പരിപാടിയില്‍ പങ്കെടുത്തിരുന്ന മുനാഫിനെതിരെ പരാതി ഉയര്‍ന്നതോടെ പുറത്താക്കുകയായിരുന്നു. പരാതികള്‍ കൈകാര്യം ചെയ്യുന്ന മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണലിന് മുന്നില്‍ ഹാജരാകാനും അദ്ദേഹം തയ്യാറായില്ല.
യഹൂദന്മാര്‍ നാസികളാണെന്നും ഇസ്രയേലിന് നിലനില്‍പ്പിനുള്ള അവകാശമില്ലെന്നും മുനാഫ് പോസ്റ്റുകളില്‍ കുറിച്ചിരുന്നു. സഹപ്രവര്‍ത്തകരോടും രോഗികളോടും മര്യാദയില്ലാത്ത പെരുമാറ്റം കാട്ടിയെന്നും കോടതി ചൂണ്ടിക്കാട്ടി.
വനിതാ പൈലറ്റുമാര്‍ ഉണ്ടാകരുതെന്നും സ്ത്രീ ശാക്തീകരണം മനുഷ്യരെ വഴിതെറ്റിക്കാനുള്ള 'ചെകുത്താന്റെ അടവാണ്' എന്നും മുനാഫ് പ്രസ്താവിച്ചിരുന്നു. 2025-ലെ വിചാരണയ്ക്ക് പിന്നാലെ സസ്പെന്‍ഷനിലായ അദ്ദേഹം ട്രിബ്യൂണലില്‍ തന്റെ ഭാഗം വാദിക്കാനും സാക്ഷികളെ ഹാജരാക്കാനും തയ്യാറായില്ല