ലണ്ടന്‍: എന്‍എച്ച്എസിലെ എമര്‍ജന്‍സി & എക്സിഡന്റ് (A&E) വിഭാഗത്തിലെ കാലതാമസങ്ങളും ഇടനാഴികളില്‍ നല്‍കുന്ന പരിചരണവും രോഗികള്‍ക്ക് 'ഒരു തരം പീഡനം' പോലെയാണെന്ന് നഴ്സുമാര്‍ മുന്നറിയിപ്പ് നല്‍കി. സിസ്റ്റം മെച്ചപ്പെടുമെന്ന പ്രതീക്ഷ പോലും ഇപ്പോള്‍ അംഗങ്ങള്‍ക്ക് നഷ്ടമായതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (RCN) വ്യക്തമാക്കി.
യൂഗോവ് സര്‍വ്വെയില്‍ 18 ശതമാനം ആളുകള്‍ ഇടനാഴികളില്‍ ചികിത്സയ്ക്ക് വിധേയമാകുന്നതിന് സാക്ഷിയായതായി കണ്ടെത്തി. പലപ്പോഴും രോഗികള്‍ക്ക് മറ്റ് ഭാഗങ്ങളില്‍ ചികിത്സ ഒരുക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍സിഎന്‍ റിപ്പോര്‍ട്ട് പ്രകാരം, രോഗികള്‍ പൊതുമധ്യത്തില്‍ ചെയറുകളിലും സ്ട്രച്ചറുകളിലും കിടന്ന് മരിക്കുന്ന സംഭവങ്ങള്‍ പതിവായി നടക്കുന്നു. സഹായത്തിനായി കാത്തിരിക്കുമ്പോഴാണ് ഈ മരണങ്ങള്‍ സംഭവിക്കുന്നത്. സ്ഥിതി കൂടുതല്‍ മോശമാകുന്നുവെന്നതാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കിടയില്‍ നടന്ന സര്‍വ്വെയുടെ കണ്ടെത്തല്‍.
ഒരു രോഗിയെ നാല് ദിവസം ചെയറില്‍ കാത്തിരുത്തിയതും, മറ്റൊരാള്‍ ശ്വാസം കിട്ടാതെ കോറിഡോറില്‍ മരിച്ചതും, രോഗികള്‍ക്ക് സ്വകാര്യതയ്ക്കായി നഴ്സുമാരോട് ഷീറ്റ് പിടിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടതുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവങ്ങള്‍.
'രോഗികള്‍ ഈ പീഡനം അനുഭവിക്കുന്നതിലും നല്ലത് വീട്ടില്‍ കിടന്ന് മരിക്കുന്നതാണ്,' എന്ന് സൗത്ത് വെസ്റ്റിലെ ഒരു നഴ്സ് പറഞ്ഞു. രോഗികള്‍ ലോഞ്ചില്‍ മരിക്കുന്നത് ഇപ്പോള്‍ പേടിസ്വപ്നമായി മാറുകയാണെന്ന് നഴ്സുമാര്‍ വെളിപ്പെടുത്തുന്നു