Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
സഫോക്കില്‍ ജയില്‍ ഉദ്യോഗസ്ഥയെ കുടുക്കിയത് ബോഡി ക്യാമറ ദൃശ്യങ്ങള്‍
reporter

സഫോക്ക്: തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥയെ ബോഡി ക്യാമറ ദൃശ്യങ്ങളിലൂടെ കുടുക്കി. സഫോക്കിലെ എച്ച്എംപി ഹൈപോയിന്റ് ജയിലില്‍ തടവില്‍ കഴിയുന്ന ലഹരി ഇടപാടുകാരന്‍ എറിയോണ്‍ നക്ഡിയുമായി ഉദ്യോഗസ്ഥയായ റെബേക്ക പിങ്കാര്‍ഡ് (46) ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ദൃശ്യങ്ങളില്‍ പതിഞ്ഞത്. കേംബ്രിജ്ഷയറിലെ സിക്‌സ് മൈല്‍ ബോട്ടം സ്വദേശിനിയാണ് റെബേക്ക.

- 2024 ജൂലൈ 5നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

- മേല്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് റെബേക്കയുടെ ബോഡി ക്യാമറ പരിശോധിച്ചപ്പോള്‍ രണ്ട് വിഡിയോ ക്ലിപ്പുകളില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ തെളിവുകള്‍ കണ്ടെത്തി.

- ഇവ കോടതിയില്‍ സമര്‍പ്പിച്ചതോടെ കേസ് ശക്തമായി.

പങ്കാളിയുമായുള്ള 19 വര്‍ഷത്തെ ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് തെറ്റായ പ്രവൃത്തി സംഭവിച്ചതെന്ന് റെബേക്ക കോടതിയെ അറിയിച്ചു.

കോടതി നിരീക്ഷിച്ചതനുസരിച്ച്, ഉദ്യോഗസ്ഥ നിരവധി തവണ തടവുകാരനുമായി ബന്ധം പുലര്‍ത്തിയതും മാസങ്ങളോളം നീണ്ടുനിന്ന ബന്ധമായിരുന്നെന്നും കണ്ടെത്തി. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന പ്രവൃത്തിയാണിതെന്ന് കോടതി വിലയിരുത്തി.

പ്രതിക്ക് 32 ആഴ്ചത്തെ തടവ് ശിക്ഷ വിധിച്ചു. വിധി കേട്ടതോടെ റെബേക്ക പിങ്കാര്‍ഡ് പൊട്ടിക്കരഞ്ഞു. കണ്ണീരോടെ ജയിലിലേക്ക് പോയതാണ് റിപ്പോര്‍ട്ട്

 
Other News in this category

 
 




 
Close Window