Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
Teens Corner
  Add your Comment comment
വയനാട്ടില്‍ 51 വീടുകളില്‍ ഗൃഹപ്രവേശനം നടത്തി മുസ്ലിം ലീഗ്; ഒരു മാസത്തേക്ക് ഭക്ഷ്യസാധനങ്ങളും നല്‍കി
Text By: UK Malayalam Pathram
മുണ്ടക്കൈ, ചൂരല്‍മല എന്നിങ്ങനെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവരില്‍ ദുരന്തത്തെ അതിജീവിച്ചവര്‍ക്ക്
ഒരുമാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ നല്‍കി മുസ്ലിം ലീഗ്. ദുരന്തബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ച 51 വീടുകളില്‍ ഗൃഹപ്രവേശനം നടത്തി. സര്‍ക്കാര്‍ ഭൂമി കിട്ടും എന്നുള്ള വിശ്വാസത്തില്‍ കോണ്‍ഗ്രസും ഞങ്ങളും കാത്തിരുന്നു. അങ്ങനെയാണ് ഇത്ര കാലതാമസമെടുത്തത് . കോണ്‍ഗ്രസിനെ കുറ്റം പറയാന്‍ പറ്റില്ല, അവര്‍ സര്‍ക്കാരിനെ വിശ്വസിച്ചു പോയി. അതാണ് വൈകാന്‍ കാരണം. അവര്‍ക്ക് കര്‍ണാടകയില്‍നിന്നുള്ള സോഴ്‌സസ് മുഴുവന്‍ സര്‍ക്കാര്‍ പദ്ധതിയിലേക്ക് കൊടുത്തില്ലേ.- കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസം വൈകാന്‍ കാരണം സര്‍ക്കാരിനെ വിശ്വസിച്ചു പോയതാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസിന് ചെറിയ താമസം വന്നു. പക്ഷേ, സര്‍ക്കാരിന്റെ പദ്ധതി അനന്തമായി പോവുകയാണെന്ന് അവരും തിരിച്ചറിഞ്ഞു. ഇതാണ് ഉണ്ടായത്. അവിടെ ദുരന്തം നേരിട്ട് ബാധിച്ചവര്‍ മാത്രമല്ല, അതിന്റെ അനുബന്ധമായി കഷ്ടത അനുഭവിക്കുന്ന ഒരുപാട് ആളുകളും ഉണ്ട്. അവര്‍ക്ക് കോണ്‍ഗ്രസിന്റെ പദ്ധതി വളരെയധികം പ്രയോജനപ്പെടും എന്നാണ് എന്റെ അഭിപ്രായം' -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 
Other News in this category

 
 




 
Close Window