Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
Teens Corner
  Add your Comment comment
വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി: നാളെ മുതല്‍ ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡര്‍
Text By: UK Malayalam Pathram
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഏറെക്കാലം നീതിക്കായി പോരാടിയ ഹര്‍ഷിന നാളെ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരി. കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയാണ് നിയമനം. ചികിത്സ പിഴവിന് ഇരയായ ഹര്‍ഷിന മുഖ്യമന്ത്രി വിഡി സതീശനെയും ആരോഗ്യമന്ത്രി കെ. മുരളീധരനെയും നേരില്‍ കണ്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായകമായ ഈ തീരുമാനം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം. നാളെ ജോലിയില്‍ പ്രവേശിക്കും. നിയമനം അതിവേഗത്തിലാണ് നടപ്പിലാക്കിയത്. സെക്രട്ടറിയേറ്റില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത്. നിയമന ഉത്തരവ് കൈമാറാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
 
Other News in this category

 
 




 
Close Window