Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
Teens Corner
  Add your Comment comment
ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഘോഷവുമായി ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെയുടെ പ്രവര്‍ത്തകര്‍
Text By: Subhash Nair
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിbകേരളത്തില്‍ നേടിയ സീറ്റുകളുടെയും, വെസ്റ്റ് ബംഗാള്‍, ആസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം ഉറപ്പാക്കിയതിന്റെയും വിജയാഘോഷം ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെയുടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യുകെയിലും അരങ്ങേറി.


പശ്ചിമ ബംഗാള്‍, ആസാം, പുതുച്ചേരി എന്നിവിടങ്ങളില്‍ ബി.ജെ.പി മികച്ച രാഷ്ട്രീയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ആസാമിലും പുതുച്ചേരിയിലും ഭരണം നിലനിര്‍ത്താനും, പശ്ചിമ ബംഗാളില്‍ ചരിത്രപരമായ വിജയം നേടി ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു . ക്യൂന്‍സ്ബറി മീരാ റസ്റ്റോറന്റില്‍ നടന്ന ആഘോഷത്തില്‍ ബിജെപി നാഷണല്‍ കോര്‍ഡിനേറ്റര്‍ വിക്രം ബാനര്‍ജിയുടെ നേതൃത്വം നല്കി. കൂടാതെ വെല്‍വിന് വച്ച് കേരളത്തില്‍ നേടിയ മൂന്ന് സീറ്റുകളുടെ വിജയാഘോഷവം ബിജെപി പ്രവര്‍ത്തകര്‍ കൊണ്ടാടി.
 
Other News in this category

 
 




 
Close Window