Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
Teens Corner
  Add your Comment comment
വാഹനങ്ങള്‍ മോഡിഫൈ ചെയ്യാമോ എന്നു ചോദ്യം: മുഖ്യമന്ത്രി സതീശന്റെ മുഖത്തെ എക്‌സ്പ്രഷന്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍
Text By: UK Malayalam Pathram
വാഹനങ്ങള്‍ മോഡിഫൈ ചെയ്യാന്‍ അനുവദിക്കുമെന്ന് വെറുതെ വോട്ട് കിട്ടാന്‍ പറഞ്ഞതല്ലെന്നും പ്രഖ്യാപനം ഉടനേ വരുമെന്നും വി ഡി സതീശന്‍ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു. കാത്തിരിക്കൂ എന്ന അര്‍ഥത്തില്‍ നിറചിരിയോടെ കണ്ണുകളിലും ചുണ്ടിലും കുസൃതി നിറച്ച് അദ്ദേഹമിട്ട എക്സ്പ്രഷന്‍ ഇന്നലെ മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ കത്തിപ്പടരുകയാണ്. കുസൃതി നിറഞ്ഞ പല പല സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാനാകുന്ന ഒരു മീമായി പല നെറ്റിസണ്‍സും ഈ എക്സ്പ്രഷനെ കാണാന്‍ തുടങ്ങുകയും മീമായും സ്റ്റിക്കറായും ഈ എക്സ്പ്രഷന്‍ സോഷ്യല്‍ മീഡിയ തൂക്കുകയുമാണ്.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര ഉള്‍പ്പെടെയുള്ള ഇന്ദിരാ ഗ്യാരണ്ടി വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ഉടനടി നടപ്പാക്കുമോ എന്നതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒട്ടുമിക്ക മലയാളികളുടേയും ആകാംക്ഷ. എന്നാല്‍ കുറച്ച് ചെറുപ്പക്കാര്‍ അതിനേക്കാളും കേള്‍ക്കാന്‍ കാത്തിരുന്നത് വി ഡി സതീശന്‍ തിരഞ്ഞെടുപ്പിന് മുമ്പ് അനൗദ്യോഗികമായി പറഞ്ഞ ഒരു വാഗ്ദാനം പാലിക്കപ്പെടുന്നതിനാണ്. ക്ഷമയില്ലാതെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ചിലര്‍ അതങ്ങ് വി ഡി സതീശനോട് ചോദിച്ചു. വാഹനങ്ങള്‍ ഞങ്ങള്‍ക്ക് മോഡിഫൈ ചെയ്യാനാകുമോ എന്ന്. അതിന്റെ വാക്കാലേയുള്ള ഉത്തരമല്ല പക്ഷേ ചെറുപ്പക്കാരെ ത്രില്ലടിപ്പിച്ചത്. അതിനേക്കാള്‍ അവര്‍ക്ക് ഹരമായത് മുഖ്യമന്ത്രിയുടെ മുഖത്തുണ്ടായ പ്രത്യേക എക്സ്പ്രഷനാണ്. അവിടെ ഞങ്ങള്‍ കണ്ടു ഞങ്ങളുടെ പൂക്കി മുഖ്യമന്ത്രിയെ എന്ന് ഉറപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ ചില യുവാക്കള്‍.
 
Other News in this category

 
 




 
Close Window