Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിനെ രക്ഷിക്കാന്‍ ഇന്ത്യയില്‍ നിന്ന് 2000 ഡോക്ടര്‍മാരെ ഫാസ്റ്റ് ട്രാക്കില്‍ റിക്രൂട്ട് ചെയ്യുന്നു
reporter

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും 2000 ഡോക്ടര്‍മാരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ്. ബ്രിട്ടന്‍ നേരിടുന്ന ഡോക്ടര്‍മാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ബാച്ച് ഡോക്ടര്‍മാര്‍ക്ക് എന്‍എച്ച്എസ് പോസ്റ്റ്ഗ്രാജുവേറ്റ് ട്രെയിനിംഗ് സംഘടിപ്പിക്കും. 6 മുതല്‍ 12 മാസം വരെ നീളുന്ന ട്രെയിനിംഗിന് ശേഷം ബ്രിട്ടനിലെ ആശുപത്രികളില്‍ നിയോഗിക്കും. ട്രെയിനിംഗ് പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ & ലിംഗ്വിസ്റ്റിക് അസസ്മെന്റ്സ് ബോര്‍ഡ് പരീക്ഷയില്‍ ഇളവും നല്‍കുമെന്നാണ് വിവരം. എന്‍എച്ച്എസിന്റെ ഡോക്ടര്‍ ക്ഷാമത്തിനുള്ള പരിഹാരമാണെങ്കിലും ഇന്ത്യയുടെ ഹെല്‍ത്ത്കെയര്‍ മേഖലയില്‍ നിന്നുമുള്ള 'തലച്ചോര്‍ കുടിയേറ്റത്തിന്' ഇടയാക്കുമെന്ന് ആശങ്കയുണ്ട്. എന്നാല്‍ അത്തരം ആശങ്കയില്‍ കഴമ്പില്ലെന്നാണ് ഉജാല സിഗ്‌നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍ ഷൂചിന്‍ ബജാജിന്റെ പ്രതികരണം.

'ഇന്ത്യയെ സംബന്ധിച്ച് 2000 എന്നത് ചെറിയ അക്കമാണ്. പ്രതിവര്‍ഷം ഇന്ത്യയില്‍ 110,000 ഡോക്ടര്‍മാരെയാണ് സൃഷ്ടിക്കുന്നത്. ഈ വഴിയിലൂടെ പെര്‍മനന്റ് സെറ്റില്‍മെന്റ് നല്‍കുമെന്ന് എന്‍എച്ച്എസ് ഗ്യാരണ്ടി ചെയ്യുന്നില്ല. ഈ പദ്ധതിക്ക് ഗവണ്‍മെന്റ് നേരിട്ടല്ലാതെയാണ് ഫണ്ട് ചെയ്യുന്നത്. നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ പോലുള്ളവയില്ലാതെ ആശുപത്രികള്‍ നേരിട്ടാണ് ഇത് നടത്തുക', ബജാജ് പറയുന്നു. അതേസമയം ബ്രിട്ടന്‍ പഴയത് പോലെ പണത്തിന്റെ കാര്യത്തില്‍ ആകര്‍ഷണം നല്‍കുന്നില്ലെന്ന് എന്‍എച്ച്എസുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഓര്‍ത്തോ സര്‍ജന്‍ രവി ഭട്കെ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ്. മാത്രമല്ല എന്‍എച്ച്എസ് ഭാവിയില്‍ വിദേശ റിക്രൂട്ട്മെന്റ് വെട്ടിക്കുറയ്ക്കും, അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുംബൈ, ഡല്‍ഹി, നാഗ്പൂര്‍, ഗുരുഗ്രാം, ബെംഗളൂരു, ചെന്നൈ, ഇന്‍ഡോര്‍, മൈസൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ കോഴിക്കോടും എന്‍എച്ച്എസ് ട്രെയിനിംഗ് സെന്ററുകള്‍ ്സ്ഥാപിച്ചിട്ടുണ്ട്. പ്രധാന സ്വകാര്യ ആശുപത്രികള്‍ക്കൊപ്പം ചേര്‍ന്നാണ് ഇത് നടത്തുന്നത്.

 
Other News in this category

 
 




 
Close Window