Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
2026 ഓടെ യുകെയുടെ ആകാശത്ത് പറക്കും ടാക്‌സികളെത്തും
reporter

ലണ്ടന്‍: 2026 ഓടെ യുകെയില്‍ ആദ്യത്തെ ഫ്‌ലയിങ് ടാക്‌സി ആകാശത്ത് വിഹരിക്കുമെന്ന് യുകെ സര്‍ക്കാര്‍ പറക്കുന്ന ടാക്‌സികള്‍ മുതല്‍ എമര്‍ജന്‍സി സര്‍വീസ് ഡ്രോണുകള്‍ വരെ ഇലക്ട്രിക് വിമാനങ്ങള്‍ക്കായി ചെറിയ വിമാനത്താവളങ്ങളെ വീണ്ടും സജീവമാക്കും. യുകെയില്‍ പറക്കും ടാക്‌സികള്‍ വരുന്നു. 2026 -ല്‍ യുകെയില്‍ ആദ്യത്തെ ഫ്‌ലയിങ് ടാക്‌സി എത്തും. ഇതേവരെ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന പറക്കും ടാക്‌സികള്‍ അങ്ങിനെ യാഥാര്‍ത്ഥ്യമാകും. പൈലറ്റ് ഇല്ലാത്ത ഫ്‌ലയിങ് ടാക്‌സികള്‍ ആറ് വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും എന്നാണ് പ്രതീക്ഷ. ഈ പുതിയ സാങ്കേതികവിദ്യ 2030 ഓടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ 45 ബില്യണ്‍ പൗണ്ട് വരെ ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്.

വ്യോമയാന,സാങ്കേതിക മന്ത്രി ആന്തണി ബ്രൗണ്‍ ഈ പദ്ധതി ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞു. ''അത്യാധുനിക ബാറ്ററി ടെക്‌നോളജി ഗതാഗത രീതിയെ പാടെ മാറ്റിമറിക്കും. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രണങ്ങളും ഞങ്ങള്‍ നടപ്പിലാക്കും. ഇത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയെ സഹായിക്കുകയും ചെയ്യും.'' അദ്ദേഹം പറഞ്ഞു. പൊതുജന സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഡ്രോണുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഗവണ്‍മെന്റ് വികസിപ്പിക്കുന്നു. പ്രദേശവാസികള്‍ക്കും ഈ പദ്ധതിയുടെ സാമ്പത്തിക സാമൂഹിക നേട്ടങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും.

 
Other News in this category

 
 




 
Close Window