Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
ജോലിക്കിടെ പാരാമെഡിക്കല്‍ ട്രെയിനികള്‍ക്കു നേരേ ലൈംഗികാതിക്രമവും വംശീയ ആക്രമണവും വര്‍ധിക്കുന്നു, തടയുന്നതില്‍ പരാജയപ്പെട്ട് എന്‍എച്ച്എസ്
reporter

ലണ്ടന്‍: ജോലിക്കിടയില്‍ ട്രെയിനി പാരാമെഡിക്കുകള്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ലൈംഗിക അതിക്രമവും, വംശീയതും തടയുന്നതില്‍ എന്‍എച്ച്എസ് പരാജയപ്പെടുന്നതായി രഹസ്യ റിപ്പോര്‍ട്ട് മുന്നറിയിപ്പ് പുറത്തുവിട്ട് ഇന്‍ഡിപെന്‍ഡന്റ്. രാജ്യത്തെ ആംബുലന്‍സ് ട്രസ്റ്റുകളില്‍ ഭയാനകമായ പെരുമാറ്റങ്ങള്‍ വ്യാപകമാണെന്ന് രഹസ്യ എന്‍എച്ച്എസ് റിപ്പോര്‍ട്ട് സമ്മതിക്കുന്നു. രോഗികള്‍ക്ക് മുന്നില്‍ വെച്ച് ട്രെയിനികള്‍ക്ക് പ്രായം, വംശം, രൂപം എന്നിവയുടെ പേരിലുള്ള മോശം കമന്റുകള്‍ക്ക് ഇരകളാകേണ്ടി വരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ജോലിയുടെ ഭാഗമാണെനന് തരത്തിലൊരു ആശങ്കപ്പെടുത്തുന്ന നിലപാടും വ്യാപകമായി സ്വീകരിക്കപ്പെട്ടതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. പുരുഷ സഹജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള ലൈംഗിക പെരുമാറ്റങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കുന്നത് തങ്ങളെ മോശക്കാരാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ഭയക്കുന്നു.

കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് ആംബുലന്‍സ് ജീവനക്കാരാണ് സഹജീവനക്കാരുടെയും, രോഗികളുടെയും ഭാഗത്ത് നിന്നുണ്ടായ അനാവശ്യ ലൈംഗിക പെരുമാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തതായി എന്‍എച്ച്എസ് സര്‍വ്വെ വെളിപ്പെടുത്തിയിരുന്നു. ജൂനിയര്‍ ജീവനക്കാരെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് ഒരു ഹെല്‍ത്ത്കെയര്‍ നേതാവ് ആവശ്യപ്പെട്ടു. പുരുഷ പാരാമെഡിക്ക് വിദ്യാര്‍ത്ഥിയുടെ സ്തനങ്ങളിലും, സ്വകാര്യ ഭാഗത്തും കയറിപ്പിടിച്ചതും, കറുത്ത ആളുകളെ പരിഹസിച്ച് പാര്‍ട്ടി നടത്തിയതും, മറ്റൊരു സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പുരുഷ പാരാമെഡിക്ക് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതും ഉള്‍പ്പെടെ വിഷയങ്ങള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഇത്തരം മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ ജോലി ഉപേക്ഷിച്ച് പോകുന്ന സംഭവങ്ങളും നിരവധിയാണ്.

 
Other News in this category

 
 




 
Close Window