Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
ക്യാമ്പസിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ വിദ്വേഷ പ്രചാരണം നടത്തുന്നതായി യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി
reporter

 ലണ്ടന്‍: ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ തനിക്കു നേരെ വിദ്വേഷ കാമ്പെയിനുണ്ടായെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. തന്നെ ഫാസിസ്റ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ് പുനെ സ്വദേശിയായ സത്യം സുരാനയുടെ ആരോപണം. സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് സത്യം സുരാന നാമനിര്‍ദേശ പത്രിക നല്‍കിയത്. പിന്നാലെ ക്യാമ്പസിലെ തന്റെ പോസ്റ്ററുകള്‍ ആരോ പതിവായി കീറാന്‍ തുടങ്ങിയെന്ന് വിദ്യാര്‍ത്ഥി പറയുന്നു. തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കി. പിന്നാലെ എല്‍എസ്ഇയുടെ എല്ലാ ഗ്രൂപ്പുകളിലും 'ഈ സത്യം സുരാന ബിജെപി അനുഭാവിയാണ്, ഫാസിസ്റ്റാണ്, ഇസ്ലാമോഫോബിക്കും ട്രാന്‍സ് ഫോബിക്കുമാണെന്ന' സന്ദേശം തനിക്കെതിരെ പ്രചരിപ്പിക്കപ്പെട്ടെന്നും വിദ്യാര്‍ത്ഥി പറയുന്നു. സര്‍ക്കാരിനെതിരായ രാജ്യദ്രോഹപരമായ ഉള്ളടക്കങ്ങള്‍ ആ സന്ദേശത്തിലുണ്ടായിരുന്നുവെന്നും സത്യം സുരാന പറഞ്ഞു.

താന്‍ രാഷ്ട്രീയമല്ല, മറിച്ച് ക്യാമ്പസിലെ പ്രശ്‌നങ്ങളാണ് പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടിയതെന്ന് സത്യം സുരാന അവകാശപ്പെട്ടു. ഡിപ്പാര്‍ട്ട്മെന്റുകളിലുടനീളം എത്തുകയും നയങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. എല്‍എസ്ഇയില്‍ പരാതി പരിഹാര പോര്‍ട്ടലിന്റെയും സബ്സിഡി നിരക്കിലുള്ള ഭക്ഷണം നല്‍കേണ്ടതിന്റെയും ആവശ്യകതയാണ് ഊന്നിപ്പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമുള്ള തന്റെ ഫോട്ടോ, ബിജെപിയുമായി ബന്ധപ്പെടുത്താന്‍ എതിരാളികള്‍ ഉപോഗിച്ചെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

ഇന്ത്യയുടെ കുതിപ്പ് ദഹിക്കാത്തവരാണ് വ്യാജ പ്രചാരണം നടത്തുന്നതെന്ന് വിദ്യാര്‍ത്ഥി ആരോപിച്ചു. ഇന്ത്യ വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നുവരുന്നു. തെറ്റായ പ്രചാരണങ്ങള്‍ കാരണം തനിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനായില്ലെന്നും സത്യം സുരാന പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം ഉണ്ടായപ്പോല്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ച് സത്യം സുരാന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window