Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ പോലീസ് സേനയില്‍ വിശ്വാസമില്ല, 40 ശതമാനത്തിന് മാത്രമാണ് വിശ്വാസം
reporter

ലണ്ടന്‍: പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ നില്‍ക്കുന്നുവെന്നതിന്റെ ഉത്തരം കേട്ടാല്‍ ആരും അമ്പരക്കും. ഇംഗ്ലണ്ടിലെ ജനങ്ങളില്‍ പത്തില്‍ നാല് പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പോലീസ് സേനകളെ വിശ്വാസമെന്നാണ് ഗവേഷണത്തില്‍ വ്യക്തമാകുന്നത്. യുകെയിലെ ഏറ്റവും വലിയ സേനയായ മെട്രോപൊളിറ്റന്‍ പോലീസിന്റെ വിശ്വാസ്യത സര്‍വ്വകാല തകര്‍ച്ചയാണ് നേരിടുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഇംഗ്ലണ്ടിലെ ഒന്‍പത് മേഖലകളിലായി നടത്തിയ സര്‍വ്വെയില്‍ വനിതകള്‍ക്കാണ് പുരുഷന്‍മാരെ അപേക്ഷിച്ച് പോലീസിനെ വിശ്വാസം കൂടുതല്‍. അതേസമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ചാടിയ ലണ്ടനിലെ മെറ്റ് പോലീസിനെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ വിശ്വാസക്കുറവുമുണ്ട്. വെള്ളക്കാരെ അപേക്ഷിച്ച് വംശീയ ന്യൂനപക്ഷങ്ങളില്‍ പോലീസിനോടുള്ള വിശ്വാസം കുറവാണ്. നീതിന്യായ വ്യവസ്ഥയും, കുറ്റകൃത്യങ്ങളും പ്രധാന ചര്‍ച്ചാ വിഷയമാകുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. സാറാ എവറാര്‍ഡ് എന്ന യുവതിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ വെയിന്‍ കൗസെന്‍സും, നിരവധി ബലാത്സംഗങ്ങളും, ലൈംഗിക അതിക്രമങ്ങളും നടത്തിയ ഡേവിഡ് കാരിക്കും മെറ്റ് പോലീസ് സേനാംഗങ്ങളായിരുന്നു. തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്താണ് പോലീസുകാര്‍ കുറ്റകൃത്യങ്ങള്‍ നടത്തിവന്നത്.

 
Other News in this category

 
 




 
Close Window