Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ഫോട്ടോകള്‍ എടുത്തു, ട്രെയിന്‍ ഡ്രൈവര്‍ക്ക് ജയില്‍ശിക്ഷ
reporter

ലണ്ടന്‍: ട്രെയിന്‍ യാത്രയില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ മോശം ഫോട്ടോകള്‍ എടുത്ത ട്രെയ്ന്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2022 സെപ്തംബറില്‍ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രെയിന്‍ ഡ്രൈവര്‍ ആയ പൗലോ ബറോളാണ് പ്രതി. ലണ്ടന്‍ ബ്ലാക്ക്ഫ്രിയേഴ്സില്‍ നിന്ന് ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ സെന്റ് ആല്‍ബള്‍സിലേക്ക് പോകുന്ന ട്രെയിനില്‍ ഉറങ്ങുകയായിരുന്ന 51 കാരിയായ സ്ത്രീയുടെ ഫോട്ടോള്‍ ആണ് ഇയാളെടുത്തത്. 45 മിനിറ്റ് യാത്രയ്ക്കിടെ ഇയാള്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ ഫോട്ടോകള്‍ പലപ്പോഴായി എടുത്തു.

സഹയാത്രികയുടെ നഗ്‌നത പകര്‍ത്തുന്ന രീതിയിലാണ് ഇയാള്‍ ഫോട്ടോയെടുത്തത്. ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമം അഞ്ചു വര്‍ഷം മുമ്പ് യുകെയില്‍ നിലവില്‍ വന്നതാണ്. രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇയാളുടെ ഫോണുകളും കമ്പ്യൂട്ടറും പിടിച്ചെടുത്തു. പ്രതിയെ മൂന്നു മാസത്തെ ജയില്‍ശിക്ഷയ്ക്കും 12 മാസത്തേക്ക് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെ്തു. കൂടാതെ 55 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റീഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ഏഴു വര്‍ഷത്തേക്ക് ലൈംഗീക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഒപ്പിടുകയും വേണം.

 
Other News in this category

 
 




 
Close Window